test del 5 copy of del 3

ആദ്യം മെസേജ്, പിന്നെ വിഡിയോ കോൾ, അറ്റെൻഡ് ചെയ്താൽ അശ്ലീല പ്രദർശനം; സിനിമ മേഖലയിലുള്ളവരെയും കുടുക്കാൻ കെണി!


സൗഹൃദങ്ങൾക്കും വിനോദങ്ങൾക്കുമായി നമ്മൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകൾ ഇന്ന് സൈബർ കുറ്റവാളികളുടെ പ്രധാന താവളമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് സിനിമ, മാധ്യമം, ഫോട്ടോഗ്രഫി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവരെ ലക്ഷ്യം വെച്ച് പുതിയ തരം ‘ഹണി ട്രാപ്’ രീതികൾ വർദ്ധിച്ചു വരുന്നു. കഴിഞ്ഞ ദിവസം ഒരാൾ പങ്കുവച്ച അനുഭവം ഈ അപകടത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്.പരിചയമില്ലാത്ത നമ്പറിൽ നിന്ന് “Where are you from?” എന്നൊരു മെസ്സേജ് വരുന്നു. കൃത്യമായ മറുപടി നൽകാതിരുന്നിട്ടും ആവർത്തിച്ച് വിഡിയോ കോളുകൾ എത്തുന്നു. സുഹൃത്തുക്കളുടെ നിർബന്ധത്തിന് വഴങ്ങി കോൾ എടുത്തപ്പോൾ മറുതലയ്ക്കൽ കണ്ടത് അശ്ലീല പ്രദർശനം നടത്തുന്ന ഒരു യുവതിയെയാണ്. നിമിഷങ്ങൾക്കുള്ളിൽ തന്നെ കോൾ കട്ട് ചെയ്ത് നമ്പർ ബ്ലോക്ക് ചെയ്തെങ്കിലും, ഇത്തരം കെണികളിൽ വീണുപോകുന്നവർ നിരവധിയാണ്.പരിചയം സ്ഥാപിക്കൽ: സിനിമയിലോ മറ്റ് ഗ്ലാമർ മേഖലകളിലോ ഉള്ളവരാണെങ്കിൽ പെട്ടെന്ന് താല്പര്യം കാണിക്കുന്ന രീതിയിൽ മെസ്സേജുകൾ അയക്കുന്നു.


Source link

Back to top button