test del 4 copy of del 3

ആഡംബര കാറുകൾ, ബൈക്കുകൾ, ചോദിക്കാനും പറയാനും ആളുകൾ; ‘വള്ളിപിടിത്ത’ത്തിൽ ആശാനെ തോൽപിക്കുന്ന ശിഷ്യർ


ചങ്ങനാശേരി ∙ ‌ആഡംബര കാറുകൾ, ബൈക്കുകൾ, എന്തു സംഭവിച്ചാലും ചോദിക്കാനും പറയാനും ആളുകൾ, കൈനിറയെ പണം, നൈറ്റ് പാർട്ടികൾ, നിരോധിത ലഹരി മരുന്നുകൾ, ത്രില്ലടിപ്പിക്കുന്ന കഥകൾ.. പ്രായപൂർത്തിയാകാത്ത വിദ്യാർഥികളുടെയടക്കം ‘ഹീറോ’കളാണ് ചങ്ങനാശേരി നഗരത്തിലെ ക്രിമിനലുകൾ. ആരാധകരിൽ ആവേശം കൂടുതലുള്ളവർ ഇവരുടെ സംഘത്തിൽ ചേരും. ഒട്ടേറെ കേസുകളിൽ പ്രതിയായ ‌‘ആശാന്റെ’ നേതൃത്വത്തിൽ പരിശീലനം. ഇത്തരത്തിൽ വടക്കേക്കര സ്വദേശിയുടെ ശിഷ്യത്വം സ്വീകരിക്കാൻ എത്തിയത് പ്ലസ്ടു പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർഥി !. മുളകുപൊടി വിതറി ആക്രമണം നടത്തുന്ന വിദ്യ ആശാൻ ശിഷ്യനു പകർന്നു. ഒറ്റയ്ക്ക് ഏറ്റെടുത്ത ക്വട്ടേഷനിൽ അറസ്റ്റിലായി ആശാൻ ജയിലിൽ ആയെങ്കിലും ബൈക്കിന്റെ ക്രാഷ് ഗാർഡിൽ വടിവാൾ തിരുകിവച്ച് ശിഷ്യൻ നഗരത്തിൽ ഭീതി വിതച്ച് നടപ്പുണ്ട്.ഗ്യാങ്ങില്ലാത്ത ഒറ്റയാന്മാർ ചെറുതും വലുതുമായ പല ഗ്യാങ്ങുകളും നഗരത്തിലുണ്ടെങ്കിലും പലപ്പോഴും കേസുകളിൽ ഉൾപ്പെടുന്നത് ക്രിമിനൽ സംഘങ്ങളിൽ ഉൾപ്പെടാത്തവരാണ്. ആക്രമണ– ലഹരി വിൽപന കേസുകളിൽ അറസ്റ്റിലാകുന്നത് 16നും 27നും ഇടയിൽ പ്രായമുള്ളവരാണ്. ലഹരി ഉപയോഗിച്ച ശേഷമുണ്ടാക്കുന്ന ആക്രമണങ്ങളാണ് കൂടുതലും.ഇതാണോ നൈറ്റ് ലൈഫ് ? അതിവേഗത്തിൽ വളരുന്ന നഗരമാണ് ചങ്ങനാശേരി. നൈറ്റ് ലൈഫ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ സംരംഭങ്ങൾ ഒട്ടേറെ വരുന്ന സമയമാണ്. എന്നാൽ ആ സ്വപ്നങ്ങൾക്ക് വിഘാതമാകുകയാണ് ക്രിമിനൽ സംഘങ്ങളുടെ വിളയാട്ടവും ലഹരിവ്യാപനവും. രാത്രി നഗരത്തിൽ നടക്കുന്നത് വൻ ലഹരി ഇടപാടുകളാണെന്ന് പൊലീസും എക്സൈസും പറയുന്നു. പലപ്പോഴും രാത്രി പ്രവർത്തിക്കുന്ന കടകളുടെ പരിസരത്താണ് ഇതു സംഭവിക്കുന്നത്. പെൺകുട്ടികളും സംഘമായി തിരിഞ്ഞ് ഇടപാടിനെത്തുന്നു.


Source link

Back to top button