CINEMA
ആക്‌സിസ് ഫിനാൻസ് വ്യാപാർ വായ്പാ പദ്ധതി

കൊച്ചി: പ്രമുഖ എൻ.ബി.എഫ്.സിയായ ആക്‌സിസ് ഫിനാൻസ് സൂക്ഷ്മ, ചെറുകിട ബിസിനസുകൾക്ക് ഈടില്ലാതെ എളുപ്പത്തിൽ വായ്പ നൽകുന്ന വ്യാപാർ ബിസിനസ് ലോൺ അവതരിപ്പിച്ചു. റീട്ടെയിൽ, ട്രേഡിംഗ്, സേവന വിഭാഗങ്ങളിൽ പത്തു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ലളിതമായ ഡോക്യുമെന്റേഷനും നടപടിക്രമങ്ങളുമാണ് സവിശേഷത. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ അടിസ്ഥാന ശക്തിയാണ് സൂക്ഷ്മ, ചെറുകിട സംരംഭങ്ങളെന്ന് ആക്‌സിസ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സായ് ഗിരിധർ പറഞ്ഞു. വ്യാപാർ ബിസിനസ് ലോണിലൂടെ കൂടുതൽ വിപുലമായ മേഖലകളിൽ ലാഭം ലഭ്യമാക്കാനാണ് ശ്രമം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദിശ ഹോം ലോണുകൾ ആക്‌സിസ് ഫിനാൻസ് നടപ്പുവർഷം അവതരിപ്പിച്ചിരുന്നു.
Source link



