‘ആക്രമണത്തിൽ അയത്തൊള്ള ഖമനേയി കൊല്ലപ്പെട്ടു? ‘, ഇസ്രയേലിന്റെ അവകാശവാദം തള്ളി ഇറാൻ

ടെഹ്റാൻ : ശനിയാഴ്ച രാവിലെ ഇറാനിൽ നടത്തിയ വ്യ്യോമാക്രമണത്തിൽ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി കൊല്ലപ്പെട്ടു എന്ന ഇസ്രയേലിന്റെ അവകാശ വാദം തള്ളി ഇറാൻ വിദേശകാര്യമ മന്ത്രാലയം. ഖമനേയി കൊല്ലപ്പെട്ടിട്ടല്ലെന്നും അദ്ദേഹം സുരക്ഷിതനാണെന്നും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി എൻ.ബി.സി ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇസ്രയേലിസെ ചാനൽ 12 ആണ് ആക്രമണങ്ങളിൽ ഖമനേയി കൊല്ലപ്പെട്ടെന്ന് കരുതുന്നതായി ആദ്യം റിപ്പോർട്ട് ചെയ്തത്. ഇത് സംബന്ധിച്ച് സൂചനകൾ ലഭിച്ചതായും ചാനൽ വെളിപ്പെടുത്തി. തുടർന്ന് ചാനൽ 12നെ ഉദ്ധരിച്ച് മറ്റ് ഇസ്രയേലി മാദ്ധ്യമങ്ങളും ഖമനേയി കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. എന്നാൽ സ്ഥിരീകരണം ലഭിക്കാനുണ്ടെന്നും അവർ മുന്നറിയിപ്പ് നൽകി. ഈ റിപ്പോർട്ടുകളാണ് ഇറാൻ വിദേശകാര്യ മന്ത്രി നിഷേധിച്ചത്. എന്റെ അറിവിൽ ഖമനേയി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രയേലും അമേരിക്കയും സംയുക്തായി ഇറാനിൽ നടത്തിയ ആക്രമണങ്ങൾ ശനിയാഴ്ച രാവിലെയാണ് ആരംഭിച്ചത്. ആക്രമണത്തിൽ ഖമനേയിയുടെ കൊട്ടാരം തകർത്തതായും ഖമനേയിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും ഉള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആക്രമണത്തിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മുഹമ്മദ് പാക്പൂർ കൊല്ലപ്പെട്ടുവെന്നും ഇസ്രയേൽ അവകാശപ്പെട്ടിരുന്ന. ഇറാനിലെ ഏറ്റവും ശക്തരായ വ്യക്തികളിൽ ഒരാളായ പാക്പൂർ 260 ദിവസമാണ് ഐആർജിസി കമാൻഡറായിരുന്നത്. മുൻ കമാൻഡർ ഹുസെെൻ സലാമിയുടെ വധത്തെ തുടർന്നാണ് ഇദ്ദേഹം ഈ സ്ഥാനത്തേക്ക് എത്തിയത്.
Source link



