LATEST
ആക്രമണത്തിന് പദ്ധതിയിട്ടു: യു.എസിൽ പാക് വംശജൻ പിടിയിൽ

വാഷിംഗ്ടൺ: യു.എസിൽ കൂട്ടവെടിവയ്പ് നടത്താൻ പദ്ധതിയിട്ട പാകിസ്ഥാൻ വംശജൻ അറസ്റ്റിൽ. ലുക്മാൻ ഖാൻ (25) എന്നയാളാണ് അറസ്റ്റിലായത്. തോക്കുകളും വെടിമരുന്നുകളും ആക്രമണ പദ്ധതി വിവരിക്കുന്ന രേഖകളും അടങ്ങിയ ഇയാളുടെ കാർ അധികൃതർ പിടിച്ചെടുത്തു. യൂണിവേഴ്സിറ്റി ഒഫ് ഡെലവെയറിലെ വിദ്യാർത്ഥിയായ ഇയാൾ ക്യാമ്പസിനുള്ളിൽ ആക്രമണം നടത്താനാണ് പദ്ധതിയിട്ടതെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. നവംബർ 24നാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടതെന്നും ഡിപ്പാർട്ട്മെന്റ് അറിയിച്ചു. പാകിസ്ഥാനിൽ ജനിച്ച ഖാൻ അമേരിക്കൻ പൗരത്വം നേടിയിരുന്നു. വിൽമിംഗ്ടണിൽ ഇയാളുടെ വീട്ടിൽ എഫ്.ബി.ഐ നടത്തിയ റെയ്ഡിലും തോക്കുകൾ കണ്ടെത്തി. എഫ്.ബി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.
Source link

