LATEST

ആകെ വോട്ടർമാർ 804,​ യന്ത്രത്തിൽ രേഖപ്പെടുത്തിയത് ഒരെണ്ണം കൂടുതൽ,​ പരാതിയുമായി എൽഡിഎഫ്

കോട്ടയം: ആകെയുള്ളതിലും ഒരു വോട്ട് കൂടുതൽ വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയെന്ന് പരാതി. കോട്ടയം വെള്ളൂർ പഞ്ചായത്തിൽ ആറാം വാർഡിലെ വോട്ടെടുപ്പ് നടന്നയിടത്താണ് പ്രശ്‌നം. ആകെ ഇവിടെ വോട്ട് ചെയ്‌തത് 804 പേരാണ്. എന്നാൽ വോട്ടിംഗ് യന്ത്രത്തിൽ രേഖപ്പെടുത്തിയത് 805 ആണ്. ഇതോടെ സംഭവം പരിശോധിക്കണം എന്നാവശ്യപ്പെട്ട് എൽഡിഎഫ് പരാതി നൽകിയിരിക്കുകയാണ്.

ജില്ലയിൽ ചിലയിടങ്ങളിൽ വോട്ടിംഗ് യന്ത്രം തകരാറിലായ സംഭവവും ഉണ്ടായി. ചില ബൂത്തുകളിലെ യന്ത്ര തകരാറുകൾ ഒഴിച്ചാൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ പഞ്ചായത്തുകളിലും ഇടുക്കി ജില്ലയിലെ കൊക്കയാർ, പെരുവന്താനം പഞ്ചായത്തുകളിലും വോട്ടെടുപ്പ് സമാധാനപരമായിരുന്നു. യന്ത്ര തകരാറുകൾ പരിഹരിച്ചും, പുതിയ വോട്ടിംഗ്‌ യന്ത്രം മാറ്റി സ്ഥാപിച്ചുമായിരുന്നു പലയിടത്തും പ്രശ്നങ്ങൾ പരിഹരിച്ചത്. താലൂക്കിലെ എട്ടോളം പോളിംഗ് ബൂത്തുകളിൽ യന്ത്രങ്ങൾ പണിമുടക്കി. എരുമേലി പഞ്ചായത്തിലെ ഏഴാം വാർഡായ പാക്കാനത്ത് മൂന്ന് മണിക്കൂർ നേരം വോട്ടിംഗ് യന്ത്രം തകരാറിലായി. നാല് യന്ത്രങ്ങൾ പരീക്ഷിച്ച ശേഷമാണ് വോട്ടിംഗ് പുനഃരാരംഭിച്ചത്. പതിമൂന്നാം വാർഡ് പുഞ്ചവയൽ സെന്റ് മേരീസ് എൽ.പി സ്‌കൂളിൽ പലതവണ വോട്ടിംഗ് യന്ത്രം പണിമുടക്കി.


Source link

Related Articles

Leave a Reply

Back to top button