test del 3
ആകാശത്തിലെ അമേരിക്കയുടെ ‘കണ്ണ്’; അപ്രത്യക്ഷമായി എംക്യു-4സി വിമാനം, ഇറാൻ തകർത്തതോ?
വാഷിങ്ടൻ∙ യുഎസ് നാവികസേനയുടെ ഏറ്റവും വിലപ്പെട്ട നിരീക്ഷണ, വിവരശേഖരണ വിമാനമായ എംക്യു-4സി ട്രൈറ്റൺ വിമാനം ഹോർമുസ് കടലിടുക്കിലെ നിരീക്ഷണ ദൗത്യത്തിനിടെ കാണാതായതായി റിപ്പോർട്ടുകൾ. അൻപതിനായിരം അടിയിലേറെ ഉയരത്തിൽ പറന്ന വിമാനം 9000 അടിയിലേക്ക് താഴ്ന്ന് അപ്രത്യക്ഷമാകുകയായിരുന്നു. നോർത്ത്രപ് ഗ്രമ്മൻ നിർമിച്ച വിമാനത്തിന് 1600 കോടിയോളം രൂപ വിലയുണ്ട്. യുഎസ് സേനയ്ക്ക് വിമാനം നഷ്ടമായി എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. യുഎസ് പ്രതികരിച്ചിട്ടില്ല.∙ എന്താണ് എംക്യു-4സി ട്രൈറ്റൺ?Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @_Refractaire_ എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
Source link

