അൻവർ റഷീദ് ചിത്രത്തിൽ മമ്മൂട്ടി

മമ്മൂട്ടിയും സംവിധായകൻ അൻവർ റഷീദും വീണ്ടും ഒരുമിക്കുന്നു.
ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷരീഫ് മുഹമ്മദ് ആണ് നിർമ്മാണം ഇൻഡസ്ട്രി ഹിറ്റായ രാജമാണിക്യത്തിനും ബ്ലോക്ക്ബസ്റ്ററായ അണ്ണൻ തമ്പിക്കും ശേഷം മമ്മൂട്ടിയും അൻവറും ഒന്നിക്കുന്ന ചിത്രത്തിന് രചന നിർവ്വഹിക്കുന്നത് ബെന്നി.പി.നായരമ്പലമായിരിക്കും. അണ്ണൻ തമ്പി, തൊമ്മനും മക്കളും, ചട്ടമ്പിനാട് തുടങ്ങി നിരവധി മമ്മൂട്ടിച്ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ ബെന്നി.പി.നായരമ്പലം ഏറെക്കാലത്തിന് ശേഷം രചനാ വഴിയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കളർഫുൾ എന്റർടെയ്നറായിരിക്കുമെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം വരും ദിവസങ്ങളിലുണ്ടാകും. നേരത്തേ ക്യൂബ്സിന്റെ മമ്മൂട്ടിച്ചിത്രം സംവിധാനം ചെയ്യാനിരുന്നത് ഖാലിദ് റഹ്മാനായിരുന്നു. നിർമ്മാതാവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഖാലിദ് റഹ്മാൻ പിൻമാറി. ഖാലിദ് റഹ്മാൻ നിർമ്മാണ പങ്കാളിയായ പ്ലാൻ ബി മോഷൻ പിക് ചേഴ്സാണ് മമ്മൂട്ടി ചിത്രം നിർമ്മിക്കുക. മറ്റൊരു നിർമ്മാണ പങ്കാളി കൂടി ഉണ്ടാകും. ആഗസ്റ്റിൽ ചിത്രീകരണം ആരംഭിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തിലാണ് ഒരുങ്ങുന്നത്.നസ്ലിൻ, ആസിഫ് അലി തുടങ്ങി നീണ്ട താനരനിരയുണ്ട്.ഉണ്ട എന്ന ഹിറ്റ് ചിത്രത്തിനുശേഷം മമ്മൂട്ടിയും ഖാലിദ് റഹ്മാനും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയുണ്ട്.മമ്മൂട്ടി – അൻവർ റഷീദ് ചിത്രം ഈ വർഷം അവസാനം ആയിരിക്കും ആരംഭിക്കുക.അതേസമയം മമ്മൂട്ടി കേന്ദ്രകഥാപാത്രമായി അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന പദയാത്ര കൊച്ചിയിൽ പുരോഗമിക്കുന്നു.ഗ്രേസ് ആന്റണി നായികയാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, നന്ദു, പി. ശ്രീകുമാർ, അലിയാർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് അടൂർ ഗോപാലകൃഷ്ണനും കെ.വി . മോഹൻകുമാറും ചേർന്നാണ് രചന. ഷഹ്നാദ് ജലാൽ ഛായാഗ്രഹണം നിർവഹിക്കുന്നു.
Source link



