‘അവൾ എന്തിനെന്നോടിങ്ങനെ ചെയ്യുന്നു’; മൂന്നാം പരാതിയിൽ രഞ്ജിത്ത് കുടുങ്ങി, എല്ലാം അതീവ രഹസ്യം

കൊച്ചി: നടിയുടെ പീഡനപരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ രഞ്ജിത്തിനെ പൊലീസ് പിടികൂടിയത് കൃത്യമായി നിരീക്ഷിച്ചതിന് ശേഷം. ഇടതുസഹയാത്രികനായ രഞ്ജിത്തിനെതിരെ രണ്ട് തവണയാണ് പീഡന പരാതി വന്നത്. ഇത്തവണ കനത്ത നടപടിയുണ്ടായില്ലെങ്കിൽ സർക്കാരിന് വലിയ തിരിച്ചടിയാകുമെന്ന ബോദ്ധ്യത്തിലാണ് അറസ്റ്റ്. നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് സർക്കാർ ഇങ്ങനെ ഒരു നടപടി സ്വീകരിച്ചില്ലെങ്കിൽ അത് കനത്ത തിരിച്ചടിയാകുമെന്ന് മനസിലാക്കിയാണ് അതീവ രഹസ്യമായി രഞ്ജിത്തിനെതിരെയുള്ള അന്വേഷണം നടത്തിയത്. രാഷ്ട്രീയത്തിലുൾപ്പടെ വലിയ സ്വാധീനമുള്ള വ്യക്തിയാണ് രഞ്ജിത്ത്. നേരത്തെയും രണ്ട് പരാതികൾ രഞ്ജിത്തിനെതിരെ വന്നിരുന്നു. ബംഗാളി നടിയും ട്രാൻസ്‌ജെൻഡർ യുവാവും നൽകിയ പരാതി അന്ന് എങ്ങും എത്താതെയായി. ഇപ്പോൾ പുതിയ പരാതിയുമായി നടി രംഗത്തെത്തിയതോടെയാണ് സംവിധായകൻ കുടുങ്ങിയത്. കാരവനിൽ വച്ച് ദേഹത്ത് കയറിപ്പിടിച്ചെന്നും ഉപദ്രവിച്ചെന്നുമാണ് കേസ്.
Source link


