അവൻ ഇതിനെ ക്രിഞ്ച് എന്നും ഞാൻ സ്നേഹമെന്നും വിളിക്കുന്നു, സുഹൃത്തിനെ ചേർത്ത് പിടിച്ച് അനാർക്കലി

സുഹൃത്തിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നടി അനാർക്കലി മരക്കാർ. കൂ്ടുകാരനെ ചേർത്ത് പിടിച്ച് നിറഞ്ഞ ചിരിയോടെ നിൽക്കുന്ന ചിത്രമാണ് അനാർക്കലി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. ചിത്രത്തിനൊപ്പം ‘ അവൻ ഇതിനെ സ്നേഹമെന്ന് വിളിക്കുന്നു, ഞാൻ സ്നേഹമെന്നും വിളിക്കുന്നു” എന്നും നടി കുറിച്ചു. എന്നാൽ ചിത്രത്തിൽ സുഹൃത്തിന്റെ മുഖം വ്യക്തമല്ല. അതിനാൽ ആരാണ് ഈ സുഹൃത്തെന്ന് പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്, നിങ്ങൾ തമ്മിൽ പ്രണയമാണോ എന്നും ചിലർ ചോദിക്കുന്നു. പ്രണയത്തിന്റെ ഭാഗമല്ലേ ക്രിഞ്ച് എന്നും ചിലർ പറയുന്നു,
നേരത്തെയും സുഹൃത്തിന് പിറന്നാൾ ആശംസ നേർന്ന് അനാർക്കലി കുറിപ്പ് പങ്കുവച്ചിരുന്നു. സുഹൃത്ത് അമീൻ ബാരിഫിനാണ് നടി ആശംസ നേർന്നത്. നീ ഏഴു പിറന്നാളുകൾ എന്നോടൊപ്പം വിജയകരമായി പിന്നിട്ടിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നാണ് അന്ന് അനാർക്കലി കുറിച്ചത്. അമീനോപ്പമുല്ള ചിത്രങ്ങളും പങ്കുവച്ചിരുന്നു. അമീനാണോ പുതിയ പോസ്റ്റിലുള്ളതെന്നും ചിലർ ചോദിക്കുന്നുണ്ട്.
Source link



