CINEMA

അവിശ്വാസിയും  ക്ഷേത്രത്തിൽ  പോയാൽ ആചാരം  പാലിക്കണം : ജസ്റ്റിസ് ജോയ്‌മല്യ


വിശ്വാസ വിഷയങ്ങളിൽ ജുഡിഷ്യറിക്ക് അധികാരമില്ലെന്ന് എൻ.എസ്.എസ് ന്യൂഡൽഹി: അവിശ്വാസിയാണെങ്കിലും,​ ക്ഷേത്രത്തിൽ പോയാൽ അവിടത്തെ ആചാരങ്ങൾ പാലിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി ഒൻപതംഗ വിശാല ബെഞ്ചിലെ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി നിരീക്ഷിച്ചു. ദർശനം നടത്തുമ്പോൾ ആ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങൾ ഭക്തർ പാലിക്കണമെന്ന് ബെഞ്ചിലെ ഏക വനിതാ ജഡ്‌ജി ബി.വി. നാഗരത്നയും പറഞ്ഞു.ശബരിമല യുവതീപ്രവേശനം അടക്കം വിവിധ സമുദായങ്ങളുമായി ബന്ധപ്പെട്ട വിശ്വാസ വിഷയങ്ങളിൽ വാദം കേൾക്കുകയായിരുന്നു വിശാല ബെഞ്ച്.


Source link

Back to top button