test del 3

അറ്റ്ലാന്റിക്കില്‍‍ റഷ്യൻ അന്തർവാഹിനികൾ; തന്ത്രപ്രധാന കേബിളുകളും പൈപ്പുകളും പരിശോധിച്ചു, സൈന്യത്തെ അയച്ച് യുകെ


ലണ്ടൻ∙ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ പ്രധാന കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും സമീപം സംശയാസ്പദമായ രീതിയിൽ എത്തിയ റഷ്യൻ അന്തർവാഹിനികളെ നിരീക്ഷിക്കാനും പിന്തുടരാനുമായി യുകെയും നോർവേയും യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. ഒരു മാസം നീണ്ടുനിൽക്കുന്നതാണ് ദൗത്യമെന്ന് യുകെ സൈന്യം അറിയിച്ചു.‘‘യുകെയ്ക്കും സഖ്യകക്ഷികൾക്കും ഏറ്റവും വലിയ ഭീഷണി റഷ്യയാണ്. പശ്ചിമേഷ്യയിലെ പ്രശ്നങ്ങളിൽ നമ്മൾ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും റഷ്യയിൽ നിന്നുള്ള ശ്രദ്ധ മാറണമെന്നുമാണ് പുട്ടിൻ ആഗ്രഹിക്കുന്നത്. ഞങ്ങൾ പുട്ടിനിൽ നിന്ന് ശ്രദ്ധ മാറ്റില്ല. കേബിളുകൾക്കും പൈപ്പ് ലൈനുകൾക്കും മുകളിലുള്ള റഷ്യയുടെ പ്രവർത്തനങ്ങൾ ബ്രിട്ടൻ കാണുന്നുണ്ട്. അവ നശിപ്പിക്കാനുള്ള ശ്രമങ്ങൾ തടയും. ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും’’– ഹീലി റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകി.


Source link

Back to top button