LATEST
അരുവിപ്പുറത്തെ തെക്കേ കെട്ടിടം നവീകരിക്കുന്നു

നെയ്യാറ്റിൻകര: അരുവിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ വിശ്രമിച്ചിരുന്ന തെക്കേ കെട്ടിടം നവീകരിക്കുന്നു.ശിവക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ശേഷം ക്ഷേത്രത്തിനോട് ചേർന്ന് 1888-1890 കാലഘട്ടത്തിൽ ഗുരുദേവൻ നേരിട്ട് പണികഴിപ്പിച്ചതാണ് ഈ കെട്ടിടം.ഓട് മേഞ്ഞിരുന്ന തടികൾ കാലപ്പഴക്കം കാരണം ദ്രവിച്ച് ഇളകി തുടങ്ങിയതോടെയാണ് നവീകരണം തുടങ്ങിയത്. മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയുടെ നേതൃത്വത്തിൽ പ്രാർത്ഥനകൾക്ക് ശേഷം കഴിഞ്ഞ ദിവസം ജോലികൾ ആരംഭിച്ചു. മനോഹരമായ രീതിയിൽ കെട്ടിടം നിലനിറുത്താനാണ് മഠം അധികൃതരുടെ തീരുമാനം.
Source link


