test del 5 copy of del 3
അരുവിക്കരയിൽ കോൺഗ്രസ് പ്രവർത്തകർക്ക് മർദനം, ഓഫിസിനു നേരെ ആക്രമണം; സിപിഎം അനുഭാവികളെന്ന് പൊലീസ്

തിരുവനന്തപുരം ∙ പൊന്മുടിയിലെത്തിയ വിനോദസഞ്ചാരികളുടെ സംഘം അരുവിക്കര മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ചു. പ്രായമായവരും സ്ത്രീകളും അടക്കം 11 പേർക്ക് സംഭവത്തിൽ പരുക്കേറ്റു. തലയ്ക്ക് പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. പ്രതികൾ സിപിഎം അനുഭാവികളാണെന്നാണ് പൊലീസ് പറയുന്നത്. ഇതിനുപിന്നാലെ പ്രതികൾ കോൺഗ്രസിന്റെ ബൂത്ത് കമ്മിറ്റി ഓഫിസ് ആക്രമിക്കുകയും പ്രവർത്തകരെ മർദിക്കുകയും ചെയ്തു. സംഭവം വിഡിയോയിൽ ചിത്രീകരിച്ചവർക്കെതിരെ അസഭ്യവർഷവും ചൊരിഞ്ഞു. സ്ഥിതി വഷളാകുമെന്ന് കണ്ടതോടെ ആറംഗ സംഘം കാറിൽ കയറി രക്ഷപ്പെട്ടു. 6 കിലോമീറ്റർ അപ്പുറം ആനപ്പാറയിൽ വച്ച് ഇവരുടെ വാഹനം പൊലീസ് തടഞ്ഞു. ഈ സമയത്ത് കോൺഗ്രസ് പ്രവർത്തകർ ഇവിടെ എത്തുകയും വീണ്ടും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടാവുകയും ചെയ്തു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ച വിതുര താലൂക്ക് ആശുപത്രിക്ക് മുന്നിലും സംഘർഷമുണ്ടായി.
Source link


