CINEMA

അയ്യപ്പ സിനിമയുമായി തമിഴിൽ വിഷ്ണു ശശിശങ്കർ,​ തത് ത്വം അസിക്ക് തുടക്കമായി

‘മാളികപ്പുറം, സുമതി വളവ് എന്നീ ചിത്രങ്ങൾക്കുശേഷം വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന സമകാലിക ആത്മീയ ആക്ഷൻ പാൻ-ഇന്ത്യൻ ചിത്രം ‘തത് ത്വം അസി’ (That Thou Art)പൂജയോടെ തുടക്കം കുറിച്ചു. ആത്മീയതയുടെയും ചരിത്രത്തിന്റെയും മഹത്തായ പാരമ്പര്യം പുതുഭാവത്തിൽ അവതരിപ്പിച്ച് തമിഴിൽ ഒരുക്കുന്ന ചിത്രം തന്ത്ര ഫിലിംസിന്റെ ബാനറിൽ ജെ.കെ. ശരവണ ആണ് നിർമ്മാണം. സ്വാമി അയ്യപ്പന്റെ ദിവ്യ പാരമ്പര്യത്തെ ആസ്പദമാക്കി തന്ത്ര ഫിലിംസ് നിർമ്മിക്കുന്ന രണ്ട് പാൻ-ഇന്ത്യൻ ചിത്രങ്ങളിലൊന്നാണ് തത് ത്വം അസി . ആര്യ കേരള വർമ്മൻ ആണ് മറ്റൊരു ചിത്രം. രണ്ട് ചിത്രത്തിന്റെയുംടൈറ്റിൽ പ്രശസ്ത സംവിധായകൻ വെങ്കട്ട് പ്രഭു ചെന്നൈ രാജ അണ്ണാമലൈപുരം ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ അനാച്ഛാദനം ചെയ്തു. തമിഴ് സിനിമാ ചരിത്രത്തിൽ ആത്മീയതയെ കേന്ദ്രീകരിച്ച് ഒരേസമയം രണ്ട് വലിയ ചിത്രങ്ങൾ പ്രഖ്യാപിക്കുന്ന അപൂർവത കൂടിയുണ്ട് ‘ചെന്നൈ 600028’, ‘ചെന്നൈ 600028 II’ എന്നീ കൾട്ട് ബ്ലോക് ബസ്റ്ററുകൾ ചിത്രങ്ങളുടെ സഹനിർമ്മാതാവായ ജെ.കെ. ശരവണ, ഈ ചിത്രങ്ങളിലൂടെ മുഖ്യധാര നിർമ്മാണ രംഗത്തേക്ക് എത്തുന്നു. ജെ.കെ. ശരവണയും ആദിത്യ തംഗിരാലയും ചേർന്നാണ് ആര്യ കേരള വർമൻ സംവിധാനം ചെയ്യുന്നത്. പി .ആർ. ഒ: പ്രതീഷ് ശേഖർ.


Source link

Related Articles

Back to top button