LATEST
അമ്മയെ പരിചരിക്കാനെത്തിയ ഹോംനഴ്സിനെ ബലാത്സംഗം ചെയ്ത മകൻ പിടിയിൽ

പത്തനംതിട്ട: കിടപ്പിലായ അമ്മയെ പരിചരിക്കാനെത്തിയ ഹോംനഴ്സിനെ ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. പത്തനംതിട്ട അടൂരിലാണ് സംഭവം. റെന്നി റോയ് എന്നയാളാണ് പിടിയിലായത്. റെന്നിയുടെ എഴുപതുകാരിയായ മാതാവിനെ പരിചരിക്കാൻ വീട്ടിലെത്തിയ അമ്പത്തിയെട്ടുകാരിയാണ് പീഡനത്തിനിരയായത്. എറണാകുളത്തായിരുന്ന റെന്നി പതിനാറാം തീയതിയാണ് എറണാകുളത്തുനിന്ന് അടൂരിലെ വീട്ടിലെത്തിയത്. തുടർന്ന് കൂട്ടുകാർക്കൊപ്പം മദ്യപിച്ചു. മദ്യലഹരിയിലാണ് ഹോംനഴ്സിനെ പീഡിപ്പിച്ചത്. എറണാകുളത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
Source link



