LATEST
അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച മകനെ കന്റോൺമെന്റ് പൊലീസ് അറസ്റ്റുചെയ്തു. കണ്ണമൂല വിവേകാനന്ദ നഗർ ഇടയ ഭവനിൽ ജോണിയാണ് (60) അറസ്റ്റിലായത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.സെൽവി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐ.സി.യുവിൽ ചികിത്സയിലാണ്.ആക്രമണത്തിനു ശേഷം സ്വയം കഴുത്തിന് മുറിവേൽപ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച ജോണിയും പൊലീസ് നിരീക്ഷണത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.ജോണിക്കെതിരെ മുമ്പും ക്രിമിനൽ കേസുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Source link



