CINEMA

‘അമ്മയുടെ അതേ രൂപം’: ഒരുകുപ്പി ബൂസ്റ്റുമായി വിവാഹം വിളിക്കാൻ മോളി കണ്ണമാലിയുടെ വീട്ടിലെത്തി ബിനീഷ് ബാസ്റ്റിൻ

നടൻ ബിനീഷ് ബാസ്റ്റിന്റെ വിവാഹവാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. തന്റെ വിവാഹം ക്ഷണിക്കാനായി താരം ഇത്തവണ എത്തിയത് പ്രിയനടി മോളി കണ്ണമാലിയുടെ വീട്ടിലേക്കായിരുന്നു. വെറുമൊരു ക്ഷണം എന്നതിലുപരി, വൈകാരികമായ നിമിഷങ്ങൾക്കായിരുന്നു ആ വീട് ആ സമയം സാക്ഷ്യം വഹിച്ചത്. തന്റെ അമ്മയുടെ രൂപവും സംസാരവും പെരുമാറ്റവുമെല്ലാം മോളിച്ചേച്ചിയെപ്പാലെ തന്നെയാണെന്ന് ബിനീഷ് വിഡിയോയിൽ വികാരാധീനനായി പറഞ്ഞു. അമ്മയോടുള്ള അതേ സ്‌നേഹത്തോടെയാണ് ബിനീഷ് മോളിയെ ചേർത്തുപിടിച്ചത്.

ഈ സന്തോഷവാർത്ത കേട്ടപ്പോൾ മോളിച്ചേച്ചിക്കും സന്തോഷം അടക്കാനായില്ല. ‘ബിനീഷിന്റെ വിവാഹം കാണുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും, അവന്റെ അമ്മയ്ക്ക് ഇതൊരു വലിയ തുണയാകുമെന്നും’ അവർ മറുപടി നൽകി. വെറുംകൈയോടെയല്ല ബിനീഷ് മോളിച്ചേച്ചിയെ കാണാൻ പോയത്. മധുരപലഹാരങ്ങൾക്കൊപ്പം മോളി കണ്ണമാലിയുടെ പ്രശസ്തമായ ‘ബൂസ്റ്റ് ഈസ് മൈ എനർജി’ എന്ന ഡലോഗിനെ അനുസ്മരിപ്പിച്ചുകൊണ്ട് ബൂസ്റ്റും വാങ്ങിയാണ് താരം എത്തിയത്. തന്റെ പ്രിയപ്പെട്ട ഡലോഗ് ഓർമ്മിപ്പിച്ചുകൊണ്ടുള്ള ആ സമ്മാനം മോളിച്ചേച്ചിയെയും ചിരിപ്പിച്ചു.

കുറച്ചു നാളായി ശാരീരിക അസ്വസ്ഥതകൾ മോളിയെ അലട്ടിയിരുന്നു. എന്നാൽ ഇപ്പോൾ താൻ പൂർണ്ണ ആരോഗ്യവതിയാണെന്ന് അവർ ആരാധകരെ അറിയിച്ചു. ബിനീഷിന്റെ കല്യാണം ഉറപ്പിച്ച വാർത്ത അറിഞ്ഞപ്പോൾ വലിയ സന്തോഷമായി. ബിനീഷിന്റെ അമ്മയുടെ സ്വഭാവവും പെരുമാറ്റവും ഏന്റേതുപോലെയാണ്. ബിനീഷ് വിവാഹം കഴിക്കുന്നതോടെ അമ്മയ്ക്കും ഒരൂ കൂട്ടും കാവലുമുണ്ടാകുമെന്നും മോളി കണ്ണമാലി പറഞ്ഞു.

നിലവിൽ ‘ദൈവസഹായം പിള്ള’ എന്ന നാടകത്തിന്റെ റിഹേഴ്സൽ തിരക്കുകളിലാണ് താരം. വീണ്ടും അഭിനയരംഗത്ത് സജീവമാകാൻ ഒരുങ്ങുന്ന മോളിക്ക് ബിനീഷിന്റെ വിവാഹവിശേഷം ഇരട്ടി മധുരമായി.


Source link

Related Articles

Back to top button