LATEST

അമ്മയില്ലാത്ത നേരത്ത് പ​തി​മൂ​ന്നു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ചു,​ ര​ണ്ടാ​ന​ച്ഛ​ന് 78​ ​വ​ർ​ഷം​ ​ക​ഠി​ന​ത​ട​വും പിഴയും

തി​രു​വ​ന​ന്ത​പു​രം​:​ ​പ​തി​മൂ​ന്നു​കാ​രി​യെ​ ​പീ​ഡി​പ്പി​ച്ച​ ​കേ​സി​ൽ​ ​ര​ണ്ടാ​ന​ച്ഛ​ന് 78​ ​വ​ർ​ഷം​ ​ക​ഠി​ന​ ​ത​ട​വി​നും​ ​നാ​ലേ​മു​ക്കാ​ൽ​ ​ല​ക്ഷം​ ​രൂ​പ​ ​പി​ഴ​യും​ ​ശി​ക്ഷി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​രം​ ​അ​തി​വേ​ഗ​ ​കോ​ട​തി​ ​ജ​ഡ്ജി​ ​അ​ഞ്ചു​ ​മീ​ര​ ​ബി​ർ​ള​യു​ടേ​താ​ണ് ​വി​ധി.​ ​പി​ഴ​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​നാ​ല​ര​ ​വ​ർ​ഷം​ ​കൂ​ടി​ ​ത​ട​വ് ​അ​നു​ഭ​വി​ക്ക​ണം.​ ​പി​ഴ​ത്തു​ക​ ​കു​ട്ടി​ക്ക് ​ന​ൽ​ക​ണ​മെ​ന്നും​ ​ലീ​ഗ​ൽ​ ​സ​ർ​വീ​സ് ​അ​തോ​റി​ട്ടി​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​വി​ധി​യി​ൽ​ ​പ​റ​യു​ന്നു.


2023​ൽ​ ​കു​ട്ടി​ 7​-ാം​ ​ക്ലാ​സി​ൽ​ ​പ​ഠി​ക്കു​മ്പോ​ഴാ​ണ് ​സം​ഭ​വം.​ ​ആ​ദ്യ​ ​വി​വാ​ഹം​ ​വേ​ർ​പി​രി​ഞ്ഞ​ ​കു​ട്ടി​യു​ടെ​ ​അ​മ്മ​ ​പ്ര​തി​യു​മാ​യി​ ​പ്ര​ണ​യ​ത്തി​ലാ​വു​ക​യും​ ​പ്ര​തി​യെ​ ​വി​വാ​ഹം​ ​ക​ഴി​ക്കു​ക​യു​മാ​യി​രു​ന്നു.​ ​വി​വാ​ഹ​ശേ​ഷം​ ​കു​റ​ച്ചു​നാ​ൾ​ ​ക​ഴി​ഞ്ഞാ​ണ് ​പ്ര​തി​ ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ച്ച​ത്.​ ​പ്ര​തി​യു​ടെ​ ​ഭീ​ഷ​ണി​യി​ൽ​ ​കു​ട്ടി​ ​വി​വ​രം​ ​പു​റ​ത്തു​പ​റ​ഞ്ഞി​ല്ല.​ ​ഇ​തി​നി​ടെ,​ ​കു​ട്ടി​യു​ടെ​ ​അ​നു​ജ​ൻ​ ​വീ​ട്ടി​ൽ​ ​വ​ന്ന​പ്പോ​ൾ​ ​പ്ര​തി​ ​കു​ട്ടി​യെ​ ​പീ​ഡി​പ്പി​ക്കു​ന്ന​ത് ​ക​ണ്ടു.​ ​അ​നു​ജ​ൻ​ ​വി​വ​രം​ ​അ​മ്മ​യെ​ ​അ​റി​യി​ച്ച​തി​നെ​ ​തു​ട​ർ​ന്ന് ​അ​മ്മ​ ​പ്ര​തി​യോ​ട് ​ചോ​ദി​ച്ച​പ്പോ​ൾ​ ​അ​മ്മ​യെ​ ​ക്രൂ​ര​മാ​യി​ ​മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​അ​മ്മ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കി.


ര​ണ്ടാ​ന​ച്ഛ​നാ​യ​ ​പ്ര​തി​യു​ടെ​ ​പ്ര​വൃ​ത്തി​ ​ഒ​രി​ക്ക​ലും​ ​അം​ഗീ​ക​രി​ക്കാ​ൻ​ ​പ​റ്റി​ല്ലെ​ന്നും​ ​പ്ര​തി​ ​യാ​തൊ​രു​ ​ദ​യ​യും​ ​അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്നും​ ​കോ​ട​തി​ ​ചൂ​ണ്ടി​ക്കാ​ട്ടി. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി​ ​സ്പെ​ഷ്യ​ൽ​ ​പ​ബ്ലി​ക് ​പ്രൊ​സി​ക്യൂ​ട്ട​ർ​ ​ആ​ർ.​എ​സ്.​വി​ജ​യ് ​മോ​ഹ​ൻ​ ​ഹാ​ജ​രാ​യി.​ ​ഫോ​ർ​ട്ട്‌​ ​സി.​ഐ,​ ​ജെ.​രാ​കേ​ഷ്,​ ​എ​സ്.​ഐ​ ​മാ​രാ​യ​ ​അ​ഭി​ജി​ത്ത്.​ ​എം,​ശ്രീ​ജേ​ഷ്.​എ​സ്.​എ​സ് ​എ​ന്നി​വ​രാ​ണ് ​അ​ന്വേ​ഷ​ണ​ത്തി​ന് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​ത്.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button