test del 4 copy of del 3

അമ്പലപ്പുഴയിൽ സുധാകരൻ, നേമത്ത് 2000 വോട്ടിന്റെ ഭൂരിപക്ഷം; 80 സീറ്റ് വരെ കിട്ടാമെന്ന് സിപിഎം


തിരുവനന്തപുരം ∙ ഏകദേശം 80 സീറ്റ് നേടി ഭരണം നിലനിർത്താനാകുമെന്നു സിപിഎമ്മിന്റെ ജില്ലാതല കണക്കുകൾ. തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വിശകലനത്തിനായി ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റിനു മുൻപാകെയാണ് ജില്ലാ സെക്രട്ടേറിയറ്റുകളുടെ ഈ കണക്ക് എത്തിയത്. കഴിഞ്ഞ തവണ 99 സീറ്റ് നേടിയ എൽഡിഎഫിന് അതേ ആധിപത്യം ഉണ്ടാകില്ലെന്നാണു വിശകലനം. കടുത്ത മത്സരത്തിനൊടുവിൽ കടന്നുകൂടാനിടയുള്ള മണ്ഡലങ്ങളും പാർട്ടി വിജയക്കണക്കിൽ പെടുത്തിയിട്ടുണ്ട്. തുടർഭരണ സാധ്യതയെക്കുറിച്ച് ഒരേ സമയം ഉത്കണ്ഠയും പ്രതീക്ഷയും നൽകുന്നതാണ് ജില്ലകളിലെ ഈ വിശകലനങ്ങൾ.∙ കണ്ണൂർ: ജില്ലയില്‍ പേരാവൂരും ഇരിക്കൂറും ഒഴികെ ബാക്കി 9 മണ്ഡലങ്ങളിലും ജയിക്കുമെന്നാണു വിലയിരുത്തൽ. ധർമടം, പയ്യന്നൂർ, തളിപ്പറമ്പ്, മട്ടന്നൂർ, തലശ്ശേരി മണ്ഡലങ്ങളിൽ ഭൂരിപക്ഷം കുറഞ്ഞേക്കാം. കണ്ണൂരിലും അഴീക്കോടും പേരാവൂരിലും കനത്ത മത്സരമായിരുന്നു.∙ കോഴിക്കോട്: ജില്ലയിലെ ഇടതുകോട്ടകളിൽ വിള്ളൽ വീണെന്ന തിരിച്ചറിവോടെയാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ അവലോകനം. ആകെയുള്ള 13 സീറ്റുകളിൽ 8 ഇടത്തു കടുത്ത വെല്ലുവിളി നേരിട്ടതായും 5 സീറ്റുകൾ വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നുമാണു പ്രാഥമിക വിലയിരുത്തൽ. ബേപ്പൂർ, എലത്തൂർ, കൊയിലാണ്ടി, കുറ്റ്യാടി, പേരാമ്പ്ര, ബാലുശ്ശേരി, കുന്നമംഗലം, കോഴിക്കോട് നോർത്ത് മണ്ഡലങ്ങൾ കനത്ത പോരാട്ടത്തിനൊടുവിൽ നിലനിർത്തും. എൽഡിഎഫിന്റെ പക്കലുള്ള കോഴിക്കോട് സൗത്ത്, നാദാപുരം, തിരുവമ്പാടി മണ്ഡലങ്ങൾ നഷ്ടമായേക്കാം. ന്യൂനപക്ഷ ഏകീകരണം, തരംഗം എന്നിവ ഉണ്ടായിട്ടുണ്ടെങ്കിൽ സിറ്റിങ് സീറ്റുകളിൽ അഞ്ചെണ്ണം വരെ നഷ്ടപ്പെട്ടേക്കാം.


Source link

Back to top button