CINEMA
അമേരിക്കൻ ഫെസ്റ്റിവലിൽ തിളങ്ങി ‘മെയ്ഡ് ഇൻ’

മികച്ച ഇന്റർനാഷണൽ എക്‌സ്‌പെരിമെന്റൽ ഹ്രസ്വചിത്രം കൊച്ചി: അമേരിക്കയിലെ കാലിഫോർണിയ ആസ്ഥാനമായ ബെസ്റ്റ്‌ഷോർട്ട്‌കോമ്പറ്റീഷൻ ഫെസ്റ്റിവലിൽ രാജേഷ് പുത്തൻപുരയിലിന്റെ ‘മെയ്ഡ് ഇൻ’ എന്ന ഹ്രസ്വ ചിത്രത്തിന് 2026ലെ ഔദ്യോഗിക സെലക്ഷനും മികച്ച ഇന്റർനാഷണൽ എക്‌സ്‌പെരിമെന്റൽ ഹ്രസ്വചിത്രത്തിനുള്ള പുരസ്‌കാരവും ലഭിച്ചു. ഒന്നര വർഷത്തിനിടെ 27 ദേശീയ, അന്തർദേശീയ പുരസ്‌കാരങ്ങൾ ‘മെയ്ഡ് ഇൻ’ എന്ന നിശബ്ദ ഹ്രസ്വചിത്രം നേടി.
കച്ചവട താല്പര്യത്തോടെ മാത്രംലോകത്തെ കാണുന്ന ഒരു ഏകാധിപത്യ രാജ്യത്തിന്റെ നിഗൂഢ പ്രവർത്തികളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്ന ആനുകാലിക ഹ്രസ്വ ചിത്രമാണിത്. അന്താരാഷ്ട്ര യുദ്ധത്തിൽ കാല് നഷ്ടപ്പെട്ട് വിശ്രമജീവിതം നയിക്കുന്ന വിരമിച്ച പട്ടാളക്കാരന്റെ പുറം കാഴ്ചകളിലൂടെയാണ് പ്രസ്തുത പ്രമേയം പ്രേക്ഷകരിലെത്തുന്നത്.
എൽ.കെ. പ്രൊഡക്ഷൻ ഇന്റർനാഷണലിന്റെ ബാനറിൽ രാജേഷ് പുത്തൻപുരയിലാണ് ‘മെയ്ഡ് ഇൻ’ എന്ന ഹ്രസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Source link


