CINEMA

അമേരിക്കയെ ലക്ഷ്യമിട്ട് ഉത്തരകൊറിയ; അതിശക്തമായ  മിസൈൽ എൻജിൻ പരീക്ഷിച്ച് കിം ജോംഗ് ഉൻ


പ്യോംഗ്യാംഗ്: യുഎസിനെ നേരിടാൻ തങ്ങളുടെ സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി അതിശക്തമായ പുതിയ മിസൈൽ എൻജിൻ വിജയകരമായി പരീക്ഷിച്ച് ഉത്തരകൊറിയ. സോളിഡ്-ഫ്യുവൽ എന്ന് പേരിട്ടിരിക്കുന്ന മിസൈലാണ് പരീക്ഷിച്ചത്. രാജ്യത്തിന്റെ പരമാധികാരിയായ കിം ജോംഗ് ഉന്നിന്റെ മേൽനോട്ടത്തിലായിരുന്നു പരീക്ഷണം. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി, അമേരിക്ക ആഗോളതലത്തിൽ ഭീകരവാദവും അധിനിവേശവും നടത്തുകയാണെന്ന് കിം കുറ്റപ്പെടുത്തി. ഇതിനു പിന്നാലെയാണ് മിസൈൽ പരീക്ഷണം. അമേരിക്കയെ നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകൾ ആധുനികവൽക്കരിക്കാനുള്ള കിമ്മിന്റെ നീക്കമായാണ് പ്രതിരോധ വിദഗ്ധർ ഈ മിസൈൽ പരീക്ഷണത്തെ വിലയിരുത്തുന്നത്. പുതുതായി വികസിപ്പിച്ച കാർബൺ ഫൈബർ മെറ്റീരിയൽ ഉപയോഗിച്ചുള്ള എൻജിന്റെ ഗ്രൗണ്ട് ജെറ്റ് പരീക്ഷണമാണ് നടന്നതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.


Source link

Back to top button