test del 3

അമേരിക്കയെ ഞെട്ടിച്ച് ഇറാന്റെ ‘ഗണിതശാസ്ത്ര പ്രവചനം’; സമൂഹമാധ്യമങ്ങളില്‍ വൈറലായ മുഹമ്മദ് ബാഗെർ ഘാലിബാഫ്?


ഇറാനെതിരെയുള്ള അമേരിക്കയുടെ നാവിക ഉപരോധ പ്രഖ്യാപനത്തിന് പിന്നാലെ, യുഎസ് പ്രസിഡന്റ് ട്രംപിനെ പരിഹസിച്ച് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗെർ ഘാലിബാഫ്. വെറുമൊരു പരിഹാസമല്ല, മറിച്ച് അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ കാത്തിരിക്കുന്ന വൻ തകർച്ചയെ ഒരു ഗണിതശാസ്ത്ര സമവാക്യത്തിലൂടെ ഓർമ്മിപ്പിച്ചാണ് ഘാലിബാഫ് രംഗത്തെത്തിയത്.ചർച്ചയാകുന്ന ‘സീക്രട് ഇക്വേഷൻ’ എക്സ് പ്ലാറ്റ്‌ഫോമിൽ ഘാലിബാഫ് പങ്കുവെച്ച ഇക്വേഷൻ ഇതാണ്: ΔO_BSOH>0 ⇒ f(f(O))>f(O)’ഈ വില ഇനി സ്വപ്നങ്ങളിൽ മാത്രം’ വൈറ്റ് ഹൗസിന് സമീപമുള്ള പെട്രോൾ പമ്പുകളിലെ നിലവിലെ നിരക്കുകളുടെ സ്ക്രീൻഷോട് പങ്കുവെച്ചുകൊണ്ടായിരുന്നു ഘാലിബാഫിന്റെ പോസ്റ്റ്. നിലവിൽ ഗാലന് 4 മുതൽ 5 ഡോളർ വരെയാണ് അമേരിക്കയിലെ ഇന്ധനവില.’നിലവിലെ പമ്പ് നിരക്കുകൾ ആസ്വദിച്ചോളൂ. ഈ ഉപരോധം തുടങ്ങുന്നതോടെ 4-5 ഡോളർ നിരക്കിനെ നിങ്ങൾ മിസ് ചെയ്യാൻ തുടങ്ങും. ആ പഴയ വിലയോർത്ത് നിങ്ങൾ നൊസ്റ്റാൾജിക് ആകും,’ ഘാലിബാഫ് കുറിച്ചു.പാക്കിസ്ഥാനിൽ വെച്ച് നടന്ന യുഎസ്-ഇറാൻ വെടിനിർത്തൽ ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഇറാന്റെ തുറമുഖങ്ങളിലേക്കുള്ള കപ്പൽ ഗതാഗതം തടയുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. തിങ്കളാഴ്ച വൈകുന്നേരം (ഇറാൻ സമയം) മുതൽ ഇറാനിയൻ തീരങ്ങളിലേക്കും തുറമുഖങ്ങളിലേക്കും പോകുന്ന എല്ലാ കപ്പലുകളെയും തടയുമെന്ന് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) അറിയിച്ചിട്ടുണ്ട്.


Source link

Back to top button