LATEST

അഭ്യൂഹങ്ങൾക്കിടെ ഇൻസ്റ്റഗ്രാം ബയോയിൽ പുതിയ മാറ്റം; വീണ്ടും ചർച്ചയായി സ്മൃതി മന്ദാനയും പലാഷും

മുംബയ്: സോഷ്യൽ മീഡിയയിൽ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയമാണ് ഇന്ത്യൻ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പലാഷ് മുഛലിയും. അടുത്തിടെ നടക്കാനിരുന്ന ഇരുവരുടെയും വിവാഹം മാറ്റിവച്ചതാണ് അതിന് കാരണം. സ്മൃതിയുടെ അച്ഛൻ ശ്രീനിവാസ് മന്ദാനയ്‌ക്ക് ഹൃദയാഘാതമുണ്ടായതിന് പിന്നാലെയാണ് വിവാഹം മാറ്റിവച്ചതെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ.

സ്മൃ​തി​യു​ടെ​ ​ജ​ന്മ​നാ​ടാ​യ മഹാരാഷ്‌ട്രയിലെ​ ​സാം​ഗ്ലി​യി​ൽ​ ​താ​ര​ത്തി​ന്റെ​ ​ഫാം​ഹൗ​സി​ൽ​ ​വി​വാ​ഹ​ ​ആ​ഘോ​ഷ​ ച​ട​ങ്ങു​ക​ൾ​ ​ന​ടന്നുവരികയായിരുന്നു.​ ​​ കഴിഞ്ഞ ഞായറാഴ്‌ചയായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാൽ പിന്നീട് ചടങ്ങ് മാറ്റിവയ്‌ക്കുകയായിരുന്നു. വിവാഹച്ചടങ്ങുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകൾ സ്മൃതി മന്ദാന ഡിലീറ്റ് ചെയ്‌തിരുന്നു.

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അടുത്തിടെ ലോകകപ്പ് ഉയർത്തിയ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ വച്ച് പ്രതിശ്രുത വരൻ പലാഷ് മുഛൽ തന്നെ പ്രപ്പോസ് ചെയ്യുന്ന വീഡിയോ അടക്കം നീക്കം ചെയ്തവയിൽ പെടുന്നു. ഇതോടെ പല അഭ്യൂഹങ്ങളും ഉയർന്നിരുന്നു. അതിനിടെ പലാഷ് മറ്റൊരു സ്ത്രീയുമായി നടത്തിയതെന്ന് കരുതുന്ന സ്വകാര്യ സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകളും പുറത്തുവന്നിരുന്നു. ഇരുവരും വേ‌ർപിരിഞ്ഞെന്ന് വരെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ സ്മൃതി മന്ദാനയും പലാഷും തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ വരുത്തിയ പുതിയ മാറ്റത്തെക്കുറിച്ചാണ് ആരാധകർ ചർച്ച ചെയ്യുന്നത്. ഇരുവരും തങ്ങളുടെ ഇൻസ്റ്റഗ്രാം ബയോയിൽ ‘നാസർ (നീലക്കണ്ണ്)’​ ഇമോട്ടിക്കോൺ പങ്കുവച്ചിട്ടുണ്ട്. ഈവിൾ ഐയെ തുരത്താനാണ് ഇൻസ്റ്റഗ്രാമിൽ പലരും ഈ ചിഹ്നം ഉപയോഗിക്കുന്നത്. വിവാഹത്തെക്കുറിച്ച് ഇതുവരെയും ഇരുകുടുംബങ്ങളും മറ്റ് ഔദ്യോഗിക അറിപ്പ് ഒന്നും തന്നെ നൽകിയിട്ടില്ല.


Smriti Mandhana and Palaash Muchhal both added Nazar (🧿) emoji in their bio …What Going On 🥴…it’s just a coincidence 😯 🫡#ViratKohli𓃵 #SmritiMandhana #PalaashMuchhal #Cricket #WPL2026 #ViratKohli #RohitSharma pic.twitter.com/q7ENiC2lmH
— Just Shiva (@ShivaTi99) November 28, 2025




Source link

Related Articles

Leave a Reply

Back to top button