LATEST

ജാസ്‌ലിയയുടെ മരണം; ഡോക്‌ടർ സിറിയക്കിനെ ഇന്ന് കോടതിയിൽ ഹാജരാക്കും


കൊച്ചി: അങ്കമാലിയിൽ ബിരുദ വിദ്യാർത്ഥിയെ ഇടിച്ചശേഷം വാഹനം നിർത്താതെ പോയ കേസിൽ അറസ്റ്റിലായ ഡോ. സിറിയക് ജോർജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിയോടെ അങ്കമാലി കോടതിയിലാവും ഹാജരാക്കുക. ഡോക്‌ടറെ റിമാന്‍ഡ് ചെയ്യണമെന്ന് പൊലീസ് ആവശ്യപ്പെടും.അപകട വിവരം മനസിലാക്കിയിട്ടും നിയമത്തിന് മുന്നില്‍ നിന്ന് രക്ഷപ്പെടാന്‍ സിറിയക് ശ്രമിച്ചുവെന്ന വാദമാകും പൊലീസ് കോടതിയില്‍ ഉയര്‍ത്തുക. സിറിയക്കിന്റെ ജാമ്യാപേക്ഷയും കോടതിക്ക് മുന്നിലെത്തും. ബിരുദ വിദ്യാര്‍ത്ഥിനിയായ ജാസ്‌ലിയയെ കഴിഞ്ഞ മാസം 28നാണ് സിറിയക് ഓടിച്ച കാറിടിച്ചത്. തൊട്ടടുത്ത ദിവസം ജാസ്‌ലിയ മരിച്ചു.


Source link

Back to top button