LATEST

അഫ്‌ഗാനിസ്ഥാനിൽ പാക് ആക്രമണം; 400 പേർ കൊല്ലപ്പെട്ടു, 250ൽ അധികം പേർക്ക് പരിക്കേറ്റതായി താലിബാൻ


കാബൂൾ: കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. 250 ഓളം പേർക്ക് പരിക്കേറ്റതായും താലിബാൻ വക്താവ്. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ആശുപത്രിക്കുനേരെ വ്യോമാക്രമണമുണ്ടായത്. 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നുവെന്ന് അഫ്ഗാനിസ്ഥാൻ ഡെപ്യൂട്ടി ഗവൺമെന്റ് വക്താവ് ഹംദുള്ള ഫിത്രത്ത് പറഞ്ഞു. അതേസമയം, അഫ്ഗാൻ സർക്കാരിന്റെ ആരോപണങ്ങൾ പാകിസ്ഥാൻ നിഷേധിച്ചു. ആരോപണം അടിസ്ഥാനരഹിതമാണെന്നും കാബൂളിലെ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്ഥാൻ വ്യക്തമാക്കി.”പാകിസ്ഥാൻ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിച്ചു. കാബൂളിലെ ഒരു മയക്കുമരുന്ന് പുനരധിവാസ ആശുപത്രിയെയാണ് ലക്ഷ്യം വച്ചാണ് ആക്രമണമുണ്ടായത്. ചികിത്സയിലായിരുന്ന അനേകം മയക്കുമരുന്ന് അടിമകളുടെ മരണത്തിനും പരിക്കിനും കാരണമായി. കുറ്റകൃത്യത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഇത്തരമൊരു പ്രവൃത്തി എല്ലാ അംഗീകൃത തത്വങ്ങൾക്കും എതിരായതാണ്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായും കണക്കാക്കുന്നു’- താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് സമൂഹമാദ്ധ്യമത്തിലൂടെ വ്യക്തമാക്കി.എന്നാൽ കാബൂളിലെയും കിഴക്കൻ പ്രവിശ്യയായ നൻഗർഹറിലെയും സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ സൈന്യം വ്യോമാക്രമണം നടത്തിയതെന്ന് പാക് ഇൻഫർമേഷൻ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. ഫെബ്രുവരി അവസാനം അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി സാധാരണക്കാർ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുരാജ്യങ്ങളും തമ്മിലെ പോരാട്ടം ശക്തമായത്.


Source link

Related Articles

Back to top button