LATEST

ഉറക്കമുണർന്നപ്പോൾ ശരീരം മുഴുവൻ നീലനിറം; സിനിമയ്ക്കുവേണ്ടി മേക്കപ്പിട്ടതെന്ന് കരുതി ഡോക്ടർമാർ, ഒടുവിൽ വമ്പൻ ട്വിസ്റ്റ്


ലണ്ടൻ: ഉറക്കമുണർന്ന് കണ്ണാടി നോക്കിയപ്പോൾ കണ്ടത് ശരീരം മുഴുവനും നീലനിറത്തിൽ. ബ്രിട്ടനിലാണ് സിനിമാക്കഥയെ വെല്ലുന്ന വിചിത്ര സംഭവം. ടോമി ലിഞ്ച് എന്ന 40-കാരനാണ് വിചിത്ര അനുഭവം ഉണ്ടായത്. ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ട ടോമിയെ കണ്ട സുഹൃത്ത് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.അത്യാഹിത വിഭാഗത്തിലെത്തിയ ടോമിയെ ഡോക്ടർമാരും നഴ്സുമാരും കണ്ട് അമ്പരന്നു. ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി അദ്ദേഹത്തിന് ഓക്സിജൻ നൽകി പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പരിശോധനയ്ക്കിടെ ഒരു ഡോക്ടർ ടോമിയുടെ കൈ ആൽക്കഹോൾ സ്വാബ് ഉപയോഗിച്ച് തുടച്ചതോടെയാണ് വൻ വെളിപ്പെടുത്തലുണ്ടായത്.കൈ തുടച്ച പഞ്ഞിയിൽ നീലനിറം പടരുന്നത് കണ്ടപ്പോഴാണ് അത് രക്തത്തിലെ തകരാറല്ലെന്നും പുറമെ നിന്നുള്ള ചായമാണെന്നും ഡോക്ടർമാർക്ക് മനസിലായത്. അന്വേഷിച്ചപ്പോഴാണ് കാര്യം പിടികിട്ടിയത്—ടോമി അടുത്തിടെ വാങ്ങിയ പുതിയ നേവി ബ്ലൂ കിടക്കവിരിയിലുള്ള ചായമാണ് ശരീരത്തിൽ പറ്റിപ്പിടിച്ചതായിരുന്നു.


Source link

Back to top button