CINEMA
അപ്രതീക്ഷിതം! സ്വർണവില ഇന്ന് കുത്തനെ കുറഞ്ഞു; വാങ്ങാൻ ആഗ്രഹിച്ചവർക്ക് സുവർണാവസരം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണം ഗ്രാമിന് 180 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വർണത്തിന് ഇന്നത്തെ വിപണിവില 14,820 രൂപയാണ്. ഇതോടെ 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,18,560 രൂപയാണ് വില. പവന് 1440 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി 1,20,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണവില മാർച്ച് ആറിനായിരുന്നു. 1,18,160 രൂപയായിരുന്നു അന്നത്തെ ഒരു പവന്റെ വില. ഈ മാസത്തെ മറ്റ് ദിവസങ്ങളിലുണ്ടായ സ്വർണവിലയിലെ മാറ്റങ്ങൾ അറിയാം.
Source link