LATEST
അന്ധവിശ്വാസം, അനാചാരം തടയൽ നിയമം ഉടനില്ല പൊതുജനാഭിപ്രായം തേടും സമിതിയുടെ കാലാവധി നീട്ടി

തിരുവനന്തപുരം: അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമ്മാണം ഇനിയും വൈകും. കരടുണ്ടാക്കാൻ ഹൈക്കോടതി നിർദ്ദേശപ്രകാരം രൂപീകരിച്ച വിദഗ്ദ്ധസമിതിയുടെ കാലാവധി നാലുമാസം കൂടി നീട്ടി ആഭ്യന്തര അഡി.ചീഫ്സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇന്നലെ ഉത്തരവിറക്കി.കൂടുതൽ സമയം വേണമെന്ന് സമിതിയംഗം കെ.ശശിധരൻനായർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണിത്.വിശാലമായ പൊതുജനാഭിപ്രായം തേടണമെന്നും ഭരണഘടനാപരമായി സൂക്ഷ്മമായി കൈകാര്യം ചെയ്യണ്ട വിഷയമാണെന്നും ചൂണ്ടിക്കാട്ടിയാണ് സാവകാശം തേടിയത്.ദുർമന്ത്രവാദത്തെ തുടർന്നുള്ള കൊലപാതകങ്ങളും ആഭിചാരവും നരബലിയുമടക്കം വർദ്ധിച്ച സാഹചര്യത്തിലാണ് ഇവ തടയാൻ നിയമനിർമ്മാണം അനിവാര്യമായത്.
Source link


