LATEST

അന്തിമ വോട്ടർപട്ടിക കൂടുതൽ പേർ മലപ്പുറത്ത്, കുറവ് വയനാട്ടിൽ

തിരുവനന്തപുരം: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിന് ശേഷം പ്രഖ്യാപിച്ച സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടകയിൽ കൂടുതൽ വോട്ടർമാരുള്ളത് മലപ്പുറത്ത്, 36,15,970. കുറവ് വയനാട്ടിലും-6,40,947.

നിയമസഭാ മണ്ഡലങ്ങളിൽ മലപ്പുറത്തെ തിരൂരാണ് കൂടുതൽ വോട്ടർമാർ- 2,52,575. കുറവ് എറണാകുളത്തും- 1,33,884. വയനാട്, കാസർകോട് ജില്ലകളിൽ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും രണ്ടു ലക്ഷത്തിലേറെ വോട്ടർമാരുണ്ട്. മലപ്പുറത്തെ 14 മണ്ഡലങ്ങളിൽ ഏറനാട് ഒഴികെയുള്ളിടങ്ങളിൽ രണ്ടു ലക്ഷത്തിൽ കൂടുതൽ വോട്ടർമാരുണ്ട്. സംസ്ഥാനത്താകെ 54 നിയമസഭാ മണ്ഡലങ്ങളിലാണ് രണ്ടു ലക്ഷത്തിൽ കൂടുതൽ വോട്ടർമാരുള്ളത്. കുറ്റ്യാടിയിലാണ് കൂടുതൽ പ്രവാസി വോട്ടർമാരുള്ളത്-16,002. കുറവ് നെയ്യാറ്റിൻകരയിലും – 13.

വോട്ടർമാർ ജില്ല തിരിച്ച്

(പുരുഷൻമാർ……………സ്ത്രീകൾ…………ട്രാൻസ്ജെൻഡർ…………..ആകെ)

 കാസർകോട്…………5,40,698………………….5.55.530…………………….13………………………..10,96,241

 കണ്ണൂർ…………………1041.897………………….1118589……………………..11…………………………21,60,497

 വയനാട്………………..3,13,257………………….3,27,688………………………02…………………………6,40,947

 കോഴിക്കോട്………..12,98,343………………..13,59,102……………………..33………………………..26,57,478

 മലപ്പുറം……………….18,10,627………………..18,05,303………………………40………………………..36,15,970

 പാലക്കാട്……………11,05,398…………………11,47,655……………………….20………………………..22,53,073

 തൃശൂർ………………..12,18,432…………………12,94,470………………………19………………………..25,12,921

 എറണാകുളം……….1202881………………….1266891………………………..22………………………..24,69,794

 ഇടുക്കി………………….3,94,705…………………..4,04,541………………………08………………………..7,99,254

 കോട്ടയം…………………7,30,005………………….7,68,805……………………..14………………………..14,98,824

 ആലപ്പുഴ………………..8,05,899………………….8,64,933………………………15………………………..16,70,847

 പത്തനംതിട്ട………….4,66,546…………………..5,08,251………………………..05………………………….9,74,802

 കൊല്ലം………………….9,92,443………………….10,84,207……………………….21…………………………20,76,671

 തിരുവനന്തപുരം…..12,04,917………………..13,21,354……………………….54………………………..25,26,325

 ആകെ………………….1,31,26,048………………..1,38,27,319……………………277……………………….2,69,53,644


Source link

Related Articles

Back to top button