അനോമി

റഹ്മാൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ റിയാസ് മാരാത്ത് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അനോമി തിയേറ്രറിൽ.ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അർജുൻ ലാൽ, ഷെബിൻ ബെൻസൺ, ദൃശ്യ രഘുനാഥ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഛായാഗ്രഹണം സുജിത് സാരംഗ്. ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് , കോൺഫിഡന്റ് ഗ്രൂപ്പ് ബ്ലിറ്റ്സ്ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ , ഭാവന പ്രൊഡക്ഷൻസ് എന്നീ ബാനറിൽ ആണ് നിർമ്മാണം.
ആശാൻ
ഇന്ദ്രൻസ്, ജോമോൻ ജ്യോതിർ എന്നിവരെ പ്രധാന കഥാപാത്രമാക്കി ജോൺ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ആശാൻ തിയേറ്ററിൽ. ഷോബി തിലകൻ, ബിബിൻ പെരുമ്പിള്ളി, അബിൻ ബിനോ, മദൻ ഗൗരി തുടങ്ങിയവരും നൂറിൽപ്പരം പുതുമുഖങ്ങളും അണിനിരക്കുന്നു.ദുൽഖർസൽമാന്റെ വേഫെറർ ഫിലിംസിനൊപ്പം ചേർന്ന് ഗപ്പി സിനിമാസ് അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ജോൺ പോൾ ജോർജ്, അന്നം ജോൺ പോൾ, സൂരജ് ഫിലിപ്പ് ജേക്കബ് എന്നിവർ ചേർന്നാണ്. വിതരണം വേഫെറർ ഫിലിംസ്.
,
Source link



