LATEST

അനധികൃത മദ്യവിൽപ്പന 5 ലിറ്റർ വിദേശ മദ്യവുമായി സ്ത്രീ പിടിയിൽ

പൊന്നാനി :പൊന്നാനി വെളിയങ്കോട് വീട്ടിൽ അനധികൃതമായി വിദേശ മദ്യം ശേഖരിച്ചു വിൽപ്പന നടത്തിയ ഉഷ (56)നെ​ പൊന്നാനി പൊലീസ് അഞ്ച് ലിറ്റർ മദ്യവുമായി പിടികൂടി. മദ്യ വിൽപ്പന പരാതിയെ തുടർന്ന് പൊലീസ് ഇവരെ രഹസ്യമായി നിരീക്ഷിച്ചു വരികയായിരുന്നു. സംസ്ഥാനത്ത് ഉടനീളം അനധികൃത മദ്യം, ലഹരി വിൽപ്പന ഇടപാടുകൾ നടത്തി വരുന്ന ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി നടക്കുന്ന സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് തിരൂർ ഡിവൈ.എസ്.പി എ.എം സിദ്ധീഖിന്റെ നിർദ്ദേശ പ്രകാരമാണ് പിടികൂടിയത്. എസ്‌.ഐമാരായ സി.വി.ബിബിൻ ,ആന്റോ ഫ്രാൻസിസ്,ടി.വിനോദ്,​ മഹേഷ്, എലിസബത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ അഷ്റഫ്,നാസർ,എസ്. പ്രശാന്ത് കുമാർ,​സജിൽ എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണം നടത്തി മദ്യം കണ്ടെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.


Source link

Related Articles

Back to top button