‘അദ്ദേഹം സ്വർഗത്തിൽ പ്രവേശിച്ചു’ മരണവാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ് അവതാരകർ

ടെഹ്റാൻ: ‘ഇസ്ലാമിക സംരക്ഷണത്തിനായി വിശ്രമമില്ലാതെ പോരാടിയശേഷം കാരുണ്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പിതാവ് രക്തസാക്ഷിത്വം വഹിച്ചു. ‘ ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ മരണ വാർത്ത ലോകത്തെ അറിയിച്ചുകൊണ്ട് വാർത്താ അവതാരകൻ പൊട്ടിക്കരഞ്ഞു- ഈ വീഡിയോ ലോകമാകെ പ്രചരിച്ചു. മറ്റൊരു ഇറാനിയൻ മാദ്ധ്യമമായ പ്രസ് ടിവിയുടെ അവതാരകയും വാർത്ത വായിക്കുന്നതിനിടെ കരച്ചിലടക്കാനാകാതെ ഇരുന്നു. ‘അദ്ദേഹം പരമോന്നത സ്വർഗത്തിൽ പ്രവേശിച്ചിരിക്കുന്നു. ഒരു തിരിച്ചടി വരുന്നുണ്ട്. അവർ ചെയ്തതിന്റെ ഫലം അവർ കാണും. അദ്ദേഹം പാലസ്തീനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. അദ്ദേഹം ലെബനനിലെ കുട്ടികൾക്ക് വേണ്ടി നിന്നു. ഇന്ന് അദ്ദേഹത്തെ ഓർത്ത് ദുഃഖിക്കുന്നവർ ലോകമെമ്പാടുമുള്ള അനാഥരായിരിക്കും’-പ്രസ് ടിവിയുടെ അവതാരക മറിയം അസർചെഹ്ർ കരഞ്ഞുകൊണ്ട് പറഞ്ഞുനിറുത്തി.
Source link



