LATEST

അദാനിയും അംബാനിയും മോദിയുടെ എ ടീം: വൃന്ദ


കൊച്ചി: അദാനിയും അംബാനിയും അമേരിക്കയുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എ ടീമെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ഡൊണാൾഡ് ട്രംപ് ഇറാനെ ആദ്യം ആക്രമിച്ചപ്പോഴും ഇസ്രയേൽ പാലസ്തീനെ ആക്രമിച്ചപ്പോഴും മൗനം പാലിച്ചയാളാണ് മോദി. മോദിയുടെ വാ പൂട്ടി താക്കോൽ അമേരിക്കൽ പ്രസിഡന്റിന് കൊടുത്തതു പോലെയാണ്. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. ബി.ജെ.പിക്കെതിരെയും വർഗീയതയ്‌ക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുന്നവരാണ് സി.പി.എം. ഇത് മറച്ചുവച്ച് ഡീൽ എന്നുപറഞ്ഞ് നുണ പ്രചരിപ്പിക്കുകയാണ് ബി.ജെ.പിയും കോൺഗ്രസും. പല വിഷയങ്ങളിലും ബി.ജെ.പിയും കോൺഗ്രസും ചക്കിക്കൊത്ത ചങ്കരന്മാരെ പോലെയാണ്. കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫണ്ടുകൾ എന്തിനു നിഷേധിക്കുന്നുവെന്ന് പ്രധാനമന്ത്രി മറുപടി നൽകണം.


Source link

Back to top button