test del 3

‘അത് പിആർ സ്റ്റണ്ട്’; ഈസ്റ്ററിനു വെടിനിർത്തലില്ല, സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യ


മോസ്കോ ∙ ഈസ്റ്റർ പ്രമാണിച്ച് വെടിനിർത്തൽ വേണമെന്ന യുക്രെയ്നിന്റെ നിർദേശം തള്ളി റഷ്യ. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കിയുടെ വെറുമൊരു പിആർ സ്റ്റണ്ട് മാത്രമാണ് ഈ ആവശ്യമെന്ന് റഷ്യ കുറ്റപ്പെടുത്തി. തകർച്ചകൾ നികത്താനും സൈന്യത്തെ പുനഃസംഘടിപ്പിക്കാനും യുദ്ധം തുടരാൻ യുക്രെയ്ൻ സായുധ സേനയെ സജ്ജമാക്കാനുമാണ് സെലൻസ്‌കി വെടിനിർത്തലിലൂടെ ലക്ഷ്യമിടുന്നതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖറോവ പറഞ്ഞു.


Source link

Back to top button