CINEMA

അതിരടിയിൽ പാട്ടും പാടി ടൊവിനോ


‘അതിരടി’ എന്ന ചിത്രത്തിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്, ശ്രീക്കുട്ടൻ വെള്ളായണി എന്ന ഗായകൻ ആയാണ് ടൊവിനോ തോമസ് എത്തുന്നത് . ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം അതിരടി മേയ് 14 ന് ആഗോള റിലീസായെത്തും. മാസ്സ് കോമഡി ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രം നവാഗതനായ അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്നു.

നേരത്തേ ബേസിൽ ജോസഫിന്റെ ക്യാരക്ടർ പോസ്റ്ററും പുറത്തു വന്നിരുന്നു. സാം ബോയ് എന്ന കോളേജ് വിദ്യാർത്ഥിയായാണ് ബേസിൽ അഭിനയിക്കുന്നത്. കോളേജ് വിദ്യാർഥിയുടെ ലുക്കിൽ ഗംഭീര മേക്കോവറിലാണ് ബേസിൽ .

ഡോ. അനന്തു എന്റർടെയ്ൻൻമെന്റിന്റെ ബാനറിൽ ഡോ. അനന്തു എസും, ബേസിൽ ജോസഫ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ബേസിൽ ജോസഫും ചേർന്നാണ് നിർമ്മാണം. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും കോ-പ്രൊഡ്യൂസർമാർ ആണ്. പോൾസൺ സ്കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് രചന.

ഛായാഗ്രഹണം – സാമുവൽ ഹെൻറി, സംഗീതം – വിഷ്ണു വിജയ്, എഡിറ്റർ – ചമൻ ചാക്കോ, പി.ആർ.ഒ – വൈശാഖ് സി. വടക്കെവീട്, ജിനു അനിൽകുമാർ.


Source link

Related Articles

Back to top button