അട്ടപ്പള്ളം ആൾക്കൂട്ട കൊലപാതകം; ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ

വാളയാർ: അട്ടപ്പള്ളം ആൾക്കുട്ട കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച നിലയിൽ. കിഴക്കേ അട്ടപ്പള്ളത്ത് വിനോദ് കുമാറിനെയാണ് (54) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. കേസിലെ ആറാം പ്രതിയാണ് മരിച്ച വിനോദ്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കേസിൽ മണ്ണാർക്കാട് സ്‌പെഷ്യൽ കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണസംഘം ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹെെക്കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് പരിഗമിക്കാനികിത്തെയാണ് പ്രതിയുടെ മരണം. ഒരു മാസം മുൻപ് അന്വേഷണ സംഘത്തിന്റെ അപേക്ഷയിൽ ഹെെക്കോടതി മറ്റ് എട്ട് പ്രതികളുടെ ജാമ്യം റദ്ദാക്കിയിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. കേസിൽ ആകെ ഒമ്പത് പ്രതികളുണ്ട്. കഴിഞ്ഞ ഡിസംബർ 17നാണ് ജാർഖണ്ഡ് സ്വദേശി രാം നാരായൺ ഭഗേൽ ആൾക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്. കഞ്ചിക്കോട് കിൻഫ്രയിൽ ജോലിക്കായാണ് രാംനാരായണൻ ഭയ്യാർ പാലക്കാട്ടെത്തിയത്. സംഭവം നടന്ന ഡിസംബർ 17ന് ബുധനാഴ്ച വഴിതെറ്റിയാണ് അദ്ദേഹം അട്ടപ്പള്ളം ഭാഗത്തെത്തിയത്. അപരിചിതനായ വ്യക്തിയെ കണ്ടപ്പോൾ നാട്ടുകാർ മോഷ്ടാവാണെന്ന സംശയത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി. ഇരയുടെ കൈവശം മോഷണ വസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ചോദ്യം ചെയ്യലും ആൾക്കൂട്ട വിചാരണയും തുടർന്നു. അതിനിടെ മർദകരിൽ ഒരാൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചു. സഹോദരിയുടെ വീട്ടിൽനിന്നാണ് വരുന്നേെന്നാ മറ്റോ പറഞ്ഞെങ്കിലും ബംഗ്ലാദേശിൽ നിന്നല്ലേയെന്ന് ചോദിക്കുന്നത് മർദിച്ചവർ പകർത്തിയ വിഡിയോയിൽ വ്യക്തമാണ്.
Source link


