LATEST

‘അഞ്ചുവർഷം ബഡായി ബംഗ്ലാവ് ചെയ്തു, ചെറിയ സങ്കടം തോന്നി’; തുറന്നുപറഞ്ഞ് രമേശ് പിഷാരടി


മലയാളികളുടെ മുന്നിൽ നടനായും സംവിധായകനായും അവതാരകനായും എത്തിയ താരമാണ് രമേശ് പിഷാരടി. ബഡായി ബംഗ്ലാവെന്ന ജനപ്രിയ ടെലിവിഷൻ പരിപാടിയിൽ അവതാരകനായെത്തിയ രമേശ് പിഷാരടിയുടെ വളർച്ച പെട്ടെന്നായിരുന്നു. കഴിഞ്ഞ കുറച്ചുനാളുകൾക്ക് മുൻപ് നിയമസഭാ തിരഞ്ഞെടുപ്പിൽ രമേശ് പിഷാടരി മത്സരിക്കുമെന്ന തരത്തിലുള്ള വാർത്തകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ അദ്ദേഹം ജീവിതത്തിലെടുത്ത ചില തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ സംസാരിച്ചത്.’ബഡായി ബംഗ്ലാവ് അഞ്ച് വർഷം ചെയ്തു. പിന്നീട് മടുപ്പായി. ആ സമയത്ത് ഞാൻ സിനിമകൾ ചെയ്യാറുണ്ടായിരുന്നു. അപ്പോൾ തന്നെ ബഡായി ബംഗ്ലാവിൽ മ​റ്റുസിനിമകളുടെ പ്രമോഷൻ പരിപാടിയും ഞാൻ ചെയ്തിട്ടുണ്ട്. വേറൊരാളും ഇതുവരെയായിട്ടും അങ്ങനെ ചെയ്തിട്ടില്ല. സ്വന്തം ചിത്രത്തിന്റെ പേരു പോലും പറയാൻ കഴിഞ്ഞിട്ടില്ല. അതൊരു ചെറിയ വേദനയായിരുന്നു. അങ്ങനെയുണ്ടായ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് ആ പരിപാടി നിർത്തിയത്.പരിപാടികൾ കുറവായതുകൊണ്ടാണ് ഞാനും ധർമ്മജനും ഒരുമിച്ചുള്ളത് ആരും കാണാത്തത്. മുൻപ് ഞങ്ങളൊരുപാട് സ്​റ്റേജ് ഷോകൾ ചെയ്തിരുന്നു. കൊവിഡിനുമുൻപ് തന്നെ പരിപാടി കുറയ്ക്കാമെന്ന് തീരുമാനിച്ചിരുന്നു. കാരണം എന്തുപറഞ്ഞാലും വിവാദമുണ്ടാകും. ഒരുപാട് ചിന്തിച്ചിട്ട് പറയുന്നതല്ല തമാശകൾ. അത്തരം തമാശകൾ വളച്ചൊടിച്ച് വിമർശനങ്ങൾ ഏ​റ്റുവാങ്ങേണ്ടി വന്നു. അതുകൊണ്ടാണ് ധർമ്മജനുമായി കൂടിയാലോചിച്ച് സ്‌​റ്റേജ് ഷോകൾ കുറച്ചത്. ധർമ്മജന് എന്നേക്കാൾ വലിയൊരു നടനാണ്.


Source link

Related Articles

Back to top button