LATEST

അഞ്ചാം വട്ടവും മുഖ്യമന്ത്രിപദം മോഹിച്ച് ‘വാഴും കാമരാജർ’


പുതുച്ചേരി: പുതുച്ചേരി ഫലം വരുമ്പോൾ അടുത്ത മുഖ്യമന്ത്രി ആരാകും? ‘ഇന്ത്യ’ മുന്നണിയിൽ ഒരു നേതാവിനേയും ഉയർത്തികാട്ടി പ്രചാരണം നടക്കുന്നില്ല. എൻ.ഡി.എയെ സംബന്ധിച്ചിടത്തോളം ഭരണ തുടർച്ച കിട്ടിയാൽ എൻ.രംഗസ്വാമി തന്നെ വീണ്ടും മുഖ്യമന്ത്രിയാകും. അങ്ങനെയാണെങ്കിൽ അഞ്ചു തവണ പുതുച്ചേരിയുടെ മുഖ്യമന്ത്രിയാകുന്ന അപൂർവ ബഹുമതി ഈ 75കാരന് കൈവരും.കുറച്ചുകാലം മുമ്പു വരെ സൈക്കിൾ ചവിട്ടി ജനങ്ങൾക്കിടയിൽ കറങ്ങി നടന്ന രംഗസ്വാമിക്ക് ‘മക്കൾ മുതൽവൻ’ (ജനങ്ങളുടെ മുഖ്യമന്ത്രി) എന്നും തമിഴ്നാട്ടിലെ ജനകീയ മുഖ്യമന്ത്രിയായിരുന്നു കെ.കാമരാജനെ പോലെ ഭരിക്കുന്നതിനാൽ ‘വാഴും കാമരാജർ’ എന്നും പേരുണ്ട്.വെളുത്ത മുണ്ടും കുർത്ത പോലുള്ള നീളൻ ഷർട്ടുമാണ് പുറത്തിറങ്ങുമ്പോൾ രംഗസ്വമിയുടെ വേഷം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോൾ പോലുംനാട്ടുകാർ പരാതികളുമായി അദ്ദേഹത്തെ സമീപിക്കുന്നു.


Source link

Back to top button