CINEMA

അജയ് ദേവ് ഗണിന് വില്ലനായി അക്ഷയ് കുമാർ


അജയ് ദേവ് ഗൺ നായകനായി രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ഗോൾമാൽ 5ൽ പ്രതിനായകനായി അക്ഷയ് കുമാർ . 18 ദിവസത്തെ ഡേറ്റാണ് ഇൗ കോമഡി എന്റർടെയ്നറിനായി അക്ഷയ് കുമാർ നൽകിയിട്ടുള്ളത്. അനന്തമായ കോമിക് ടൈമിംഗിന് പ്രസിദ്ധനാണ് അക്ഷയ് കുമാർ. അർഷ ദ് വാർസി, കുനാൽ കെമ്മു, തുഷാർ കപൂർ, ശർമൻ ജോഷി എന്നിവരുൾപ്പെടെ ഗോൾമാൽ ഫ്രാഞ്ചൈസിയുടെ പ്രധാന അഭിനേതാക്കൾ എല്ലാം അണിനിരക്കുന്നുണ്ട്.പ്രിയമണി ആണ് മറ്റൊരു പ്രധാന താരം. അതേസമയം സുഹാഗ്, ഖാക്കി, ഇൻസാൻ, സൂര്യവംശി, സിങ്കം എഗെയ്ൻ എന്നിവയ്ക്കുശേഷം അക്ഷയ് കുമാറും അജയ് ദേവ് ഗണും ഒന്നിക്കുന്ന ആറാമത്തെ ചിത്രം ആണ് ഗോൾമാൽ 5. ജോൺ എബ്രഹാം നായകനായി രാകേഷ് മരിയ എന്ന തന്റെ ജീവചരിത്ര സിനിമ പൂർത്തിയാക്കിയാണ് രോഹിത് ഷെട്ടി ഗോൾമാൽ 5 ലേക്ക് എത്തുന്നത് . വിദ്യബാലനൊപ്പം അഭിനയിക്കുന്ന കോമഡി ചിത്രം അക്ഷയ് കുമാറും പൂർത്തിയാക്കി. രാജ് ഷാൻഡില്യ സംവിധാനം ചെയ്യുന്ന ഭാഗ് 2 ആണ് അക്ഷയ് കുമാറിന്റെ അടുത്ത ചിത്രം. അജയ് ദേവ് ഗണിന് ദൃശ്യം 3 ഉം. അടുത്തവർഷം ബോളിവുഡ് ഉറ്റുനോക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഗോൾമാൽ 5.


Source link

Related Articles

Back to top button