test del 2
‘അങ്ങനെ സംഭവിച്ചാൽ US സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറും’- ഇറാന്റെ മുന്നറിയിപ്പ്

ടെഹ്റാൻ: അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ. യുഎസ് കരയുദ്ധത്തിലേക്ക് കടന്നാൽ വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് വ്യക്തമാക്കുന്ന വീഡിയോ ഇറാൻ സെെന്യം പുറത്തുവിട്ടു.ഇറാന് നേർക്ക് യുഎസ് കരയുദ്ധത്തിന് ശ്രമിക്കുന്നപക്ഷം, അമേരിക്കൻ സൈനികർ പേർഷ്യൻ ഉൾക്കടലിലെ സ്രാവുകൾക്ക് ഭക്ഷണമായി മാറുമെന്ന് സൈനിക വക്താവ് ലെഫ്. കേണൽ ഇബ്രാഹിം സൊൽഫഘാരി ആ വീഡിയോയിൽ പറയുന്നുണ്ട്.ഇറാന് നേർക്ക് കരയുദ്ധം നടത്താനുള്ള പദ്ധതിയുടെ ഭാഗമായി പതിനായിരത്തോളം സൈനികരെ മിഡിൽ ഈസ്റ്റിലേക്ക് അയക്കുന്ന കാര്യം യുഎസ് പരിഗണിക്കുന്നെന്ന വാർത്തകൾക്കിടെയാണ് ഇറാൻ സൈന്യത്തിന്റെ മുന്നറിയിപ്പ് എന്നത് ശ്രദ്ധേയമാണ്.ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ കളിപ്പാവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്ന് പരിഹസിച്ച സൊൽഫഘാരി, യുഎസ് സൈനികരെ അപകടം പിടിച്ച ചതുപ്പിലേക്കാണ് ട്രംപ് അയക്കുന്നതെന്നും സൊൽഫഘാരി കൂട്ടിച്ചേർത്തു. ഇറാന്റെ പ്രദേശം പിടിച്ചെടുക്കാനുള്ള യുഎസ് ശ്രമം കേവലം സ്വപ്നം മാത്രമാണെന്നും അദ്ദേഹം വീഡിയോയിൽ പരിഹസിക്കുന്നുണ്ട്.
Source link


