LIFE STYLE

ബുദ്ധിശക്തിയും ഓർമയും കൂടുതൽ ഉള്ളത് വെെകി ഉറങ്ങുന്നവർക്ക്; പക്ഷേ ഈ ശീലം അപകടകരമാണെന്ന് വിദഗ്ധർ

നല്ല ആരോഗ്യത്തിന് നേരത്തെ ഉറങ്ങി നേരത്തെ ഉണരാനാണ് എല്ലാവരും ഉപദേശിക്കുന്നത്. രാവിലെ നേരത്തെ ഉണരുന്നത് പല ഗുണങ്ങളും നൽകുന്നുവെന്നാണ് പൊതുവെ പറയുന്നത്. ഇവ ശാസ്ത്രത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ അത് ശരിയാണോ? രാത്രി താമസിച്ച് ഉറങ്ങുന്നവർക്ക് ചില ഗുണങ്ങളുണ്ടെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. സർഗ്ഗാത്മകത, പ്രശ്നപരിഹാരം എന്നിവയിൽ ഇവർ മികവ് പുലർത്തുന്നതായി വിദഗ്ധർ പറയുന്നു.

ഒരാൾ നേരത്തെ ഉറങ്ങുന്നതും വെെകി ഉറങ്ങുന്നതും അയാളുടെ ഇഷ്ടം മാത്രമാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിലാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. 26,000ത്തിലധികം പേരിൽ നിന്നും വിശദാംശങ്ങൾ ശേഖരിച്ച് നടത്തിയ പഠനത്തിൽ ബുദ്ധിശക്തി, ഓർമ, സർഗ്ഗാത്മകത, പ്രശ്നപരിഹാരം എന്നിവയിൽ പരിശോധന നടത്തി. രാവിലെ നേരത്തെ ഉറങ്ങുന്നവരെക്കാൾ രാത്രി വെെകി ഉറങ്ങുന്നവർക്ക് ഇവ കൂടുതലാണെന്നാണ് പഠനത്തിൽ തെളിഞ്ഞത്.

എന്നാൽ രാത്രി വെെകി ഉറങ്ങുന്നവരിൽ ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന മരണ സാദ്ധ്യത എന്നിവ കൂടുതലാണെന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യഗുണങ്ങളിൽ നേരത്തെ ഉണരുന്നവരാണ് മുന്നിൽ. വെെകി ഉറങ്ങുന്നത് ശരീരത്തിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഇത് പലപ്പോഴും ഉറക്കത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇതുമൂലം ക്ഷീണം, ഏകാഗ്രത കുറയുക, പ്രതിരോധശേഷി കുറയുക, ശരീരഭാരം കൂടുക എന്നിവയ്ക്ക് കാരണമാകുമെന്നും വിദഗ്ധർ പറയുന്നു. അതിനാൽ ഉറങ്ങുന്നതിന് ശരിയായ ഒരു സമയക്രമം കണ്ടെത്തി അത് പിന്തുടരേണ്ടതാണെന്നും പഠനങ്ങൾ വ്യക്തമാക്കുന്നു.


Source link

Related Articles

Leave a Reply

Back to top button