test del 1
അക്ഷര പുരസ്കാരം യു.കെ കുമാരന്

കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയ അക്ഷരപുരസ്കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റും കേരളകൗമുദി മുൻ പത്രാധിപസമിതി അംഗവുമായ യു.കെ.കുമാരൻ അർഹനായി. ‘തക്ഷൻകുന്ന് സ്വരൂപം’ എന്ന കൃതിയാണ്
ഒന്നേകാൽലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്പവും അടങ്ങുന്ന പുരസ്‌കാരത്തിന് അർഹനാക്കിയത്.നാളെ എസ്.പി.സി.എസ് അക്ഷരം മ്യൂസിയം വളപ്പിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി വി.എൻ വാസവൻ പുരസ്കാരം നൽകും. വയലാർ അവാർഡ്,കേരളസാഹിത്യ അക്കാഡമി അവാർഡ് എന്നീ നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ നോവൽ 22പതിപ്പുകൾ പിന്നിട്ടതായി എസ്.പി.സി.എസ് പ്രസിഡന്റ് അഡ്വ.പി.കെ ഹരികുമാർ അറിയിച്ചു.
Source link


