LATEST

ഹോർമുസ് വഴി കൂടുതൽ കപ്പലുകൾ വരും,​ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്രം


ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടരുകയാണെങ്കിലും രാജ്യത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സർവകക്ഷിയോഗത്തിൽ കേന്ദ്ര സർക്കാർ അറിയിച്ചു. നിലവിൽ ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധി നേരിടുന്നില്ലെന്നും വരും ദിവസങ്ങളിൽ കൂടുതൽ കപ്പലുകൾ ഇന്ത്യയിലേക്ക് വരുമെന്നും കേന്ദ്രസർക്കാർ യോഗത്തിൽ ഉറപ്പുനൽകി. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.രാ​ജ്യ​ത്ത് ​ആ​വ​ശ്യ​ത്തി​നു​ള്ള​ ​ക്രൂ​ഡ് ​ഓ​യി​ൽ,​ ​എ​ൽ.​പി.​ജി,​ ​മ​റ്റ് ​അ​വ​ശ്യ​വ​സ്തു​ക്ക​ൾ​ ​എ​ന്നി​വ​യു​ടെ​ ​മ​തി​യാ​യ​ ​ശേ​ഖ​ര​മു​ണ്ടെ​ന്നും​ ​ഊ​ർ​ജ്ജ​ ​സു​ര​ക്ഷ​യി​ൽ​ ​ആ​ശ​ങ്ക​ ​വേ​ണ്ടെ​ന്നും​ ​പെ​ട്രോ​ളി​യം​ ​പ്ര​കൃ​തി​വാ​ത​ക​ ​മ​ന്ത്രി​ ​ഹ​ർ​ദീ​പ് ​സിം​ഗ് ​പു​രി​ ​വി​ശ​ദീ​ക​രി​ച്ചു.​ ​എ​ൽ.​പി.​ജി,​ ​എ​ണ്ണ​ ​വി​ത​ര​ണം​ ​സു​ഗ​മാ​ക്കാ​ൻ​ ​ക​ഴി​യും​ ​വി​ധം​ ​സാ​ധ​ന​ങ്ങ​ൾ​ ​ഇ​റ​ക്കു​മ​തി​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ആ​ഭ്യ​ന്ത​ര​ ​വാ​ത​ക​ ​ഉ​ൽ​പ്പാ​ദ​നം​ ​സം​ഘ​ർ​ഷ​ത്തി​ന്റെ​ ​തു​ട​ക്ക​ത്തി​ൽ​ 28​%​ ​ആ​യി​രു​ന്ന​ത് ​ഇ​പ്പോ​ൾ​ 60​%​ ​ആ​യി​ ​ഉ​യ​ർ​ന്നു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​ചൂ​ണ്ടി​ക്കാ​ട്ടി.ഇ​ന്ത്യ​ൻ​ ​ക​പ്പ​ലു​ക​ൾ​ ​മി​ക്ക​ ​രാ​ജ്യ​ങ്ങ​ൾ​ക്കും​ ​ഉ​പ​രോ​ധ​മു​ള്ള​ ​ഹോ​ർ​മു​സ് ​ക​ട​ലി​ടു​ക്ക് ​ക​ട​ന്നെ​ത്തി​യ​ത് ​സ​ർ​ക്കാ​രി​ന്റെ​ ​ന​യ​ത​ന്ത്ര​ ​വി​ജ​യ​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​വി​ശേ​ഷി​പ്പി​ച്ചു.​ ​ഇ​ന്ത്യ​യെ​ ​കാ​ഴ്‌​ച​ക്കാ​രാ​ക്കി​ ​പാ​കി​സ്ഥാ​ൻ​ ​പ​ശ്ചി​മേ​ഷ്യ​ൻ​ ​യു​ദ്ധ​ത്തി​ൽ​ ​മ​ധ്യ​സ്ഥ​ത​ ​വ​ഹി​ക്കു​ന്ന​ത് ​നാ​ണ​ക്കേ​ടാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​കു​റ്റ​പ്പെ​ടു​ത്തി.​ ​ന്യൂ​ഡ​ൽ​ഹി​ ​എ​ല്ലാ​ ​ക​ക്ഷി​ക​ളു​മാ​യും​ ​ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും​ ​മേ​ഖ​ല​യി​ലെ​ ​ഇ​ന്ത്യ​ക്കാ​രു​ടെ​ ​സു​ര​ക്ഷ,​ ​ ഊ​ർ​ജ്ജ​ ​സു​ര​ക്ഷ​ ​എ​ന്നി​വ​യ്‌​ക്കാ​ണ് ​സ​ർ​ക്കാ​ർ​ ​മു​ൻ​ ​തൂ​ക്കം​ ​ന​ൽ​കു​ന്ന​തെ​ന്നും​ ​മ​ന്ത്രി​മാ​ർ​ ​മ​റു​പ​ടി​ ​ന​ൽ​കി.​ ​ശ്രീ​ല​ങ്ക​യ്ക്ക് ​സ​മീ​പ​മു​ള്ള​ ​അ​ന്ത​ർ​വാ​ഹി​നി​ക​ളു​ടെ​ ​സാ​ന്നി​ധ്യം​ ​ഇ​ന്ത്യ​യ്ക്ക് ​ഭീ​ഷ​ണി​യ​ല്ലെ​ന്ന് ​അ​വ​ർ​ ​വ്യ​ക്ത​മാ​ക്കി.


Source link

Related Articles

Back to top button