test del 5 copy of del 3

ഹോർമുസ് പൂട്ടാനൊരുങ്ങിയ ട്രംപിനെ ‘കണക്കിന്’ കളിയാക്കി ഇറാന്റെ സ്പീക്കർ, ΔO_BSOH>0 ⇒ f(f(O))>f(O), എന്താണിത്?


പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച പൊളിഞ്ഞതിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ബ്ലോക്ക് ചെയ്യുമെന്ന് ഭീഷണി മുഴക്കിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ‘കണക്കിന്’ കളിയാക്കി ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ്.  ‘‘ഇപ്പോഴത്തെ ഇന്ധനവില ആസ്വദിച്ചോളൂ. ഈ പറയുന്ന ‘ബ്ലോക്കേഡ്’ കൊണ്ട് ഡോളറിന് 4-5 ഡോളർ എന്ന ഇന്ധനവില നിങ്ങൾക്ക് ഗൃഹാതുരത്വമുണർത്തുന്ന ഓർമയായി മാറും’’ – ഖാലിബാഫ് എക്സിൽ പറഞ്ഞു.എന്താണ് ഈ ഫോർമുല?ഇതിനിടെയായിരുന്നു ഖാലിബാഫിന്റെ പോസ്റ്റ്. എന്താണ് ΔO_BSOH>0 ⇒ f(f(O))>f(O) എന്ന് നോക്കാം. ∙ ΔO_BSOH > 0 : എണ്ണവില ‘പോസിറ്റീവ്’ ആയി ഉയരുമെന്നാണ് ΔO എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ∙ BSOH>0 : ബ്ലോക്കേഡ് സ്ട്രെയിറ്റ് ഓഫ് ഹോർമുസ് എന്ന് ഇംഗ്ലിഷിൽ എഴുതുമ്പോൾ ഓരോ വാക്കിന്റെയും ആദ്യ അക്ഷരമാണ് ബിഎസ്ഒഎച്ച്.  ∙ ⇒: വിലയെ മുന്നോട്ട് നയിക്കുമെന്ന് ഈ ചിഹ്നം അർഥമാക്കുന്നു. ∙ f(f(O))>f(O) : സാധാരണഗതിയിൽ (ഫസ്റ്റ്-ഓർഡർ-ഇഫക്റ്റ്/f(O)) സംഭവിക്കേണ്ട വിലവർധനയെ ആശങ്കയോടെയുള്ള വാങ്ങൽ (പാനിക് ബയിങ്), വിതരണശൃംഖലയിലെ തടസ്സം, ഭൗമരാഷ്ട്രീയ പ്രശ്നം തുടങ്ങിയവ അഥവാ f(f(O)) മൂലമുള്ള വിലവർധന കടത്തിവെട്ടുമെന്നാണ് ഇതിനർഥം. അതായത്, വില നമ്മളുദ്ദേശിക്കുന്നതിനേക്കാൾ കൂടാൻ ട്രംപിന്റെ ഭീഷണി ഇടവരുത്തുമെന്ന് ഖാലിബാഫ് പറയുന്നു.


Source link

Back to top button