LATEST
ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരും, ഇറാന്റെ പുതിയ പരമോന്നത നേതാവിന്റെ ആദ്യസന്ദേശം പുറത്ത്

ടെഹ്റാൻ : ഇറാന്റെ പുതിയ പരമോന്നത നേതാവ് അയത്തൊള്ള മൊജ്തബ ഖമനേയിയുടെ ആദ്യ ഔദ്യോഗിക സന്ദേശം ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ പുറത്തുവിട്ടു. പുതിയ നേതാവ് ആരായാലും വധിക്കുമെന്ന ഇസ്രയേലിന്റെയും അമേരിക്കയുടെയും ഭീഷണിക്കിടെ മൊജ്തബ പൊതുവേദിയിൽ ഇതുവരെ പ്രത്യക്ഷപ്പെടുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. നിലവിലെ അസാധാരണ സാഹചര്യത്തിലാണ് ഔദ്യോഗികമായി നിലപാട് വ്യക്തമാക്കി മൊജ്തബുടെ സന്ദേശം പുറത്തുവിട്ടത്. ആദ്യ സന്ദേശത്തിൽ ദേശീയ ഐക്യത്തിന് ആഹ്വാനം ചെയ്ത മൊജ്തബ ഇറാന്റെ ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടച്ചിടുന്നത് തുടരുമെന്നും അറിയിച്ചു. ഇറാൻ അയൽക്കാരുമായുള്ള സൗഹൃദത്തിൽ വിശ്വസിക്കുന്നുവെന്നും അമേരിക്കൻ താവളങ്ങളെ മാത്രമാണ് ലക്ഷ്യമിടുന്നതെന്നും അത് തുടരുമെന്നും മൊജ്തബ വ്യക്തമാക്കി.
Source link



