test del 2

ഹോർമുസ് അടച്ച് ‘ബ്ലാക്ക്മെയിൽ’ ചെയ്യാൻ നോക്കേണ്ട, സാധിക്കില്ല- ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്


വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് അടയ്ക്കുമെന്ന ഇറാന്റെ ഭീഷണി തന്നെ ഭയപ്പെടുത്തില്ലെന്നും അത്തരം സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഹോർമുസ് അടയ്ക്കാനുള്ള ഇറാന്റെ നീക്കം യുഎസിനെ ‘ബ്ലാക്ക്മെയിൽ’ ചെയ്യാനുള്ള തന്ത്രമാണെന്ന് പറഞ്ഞ ട്രംപ്, ആ ഭീഷണിക്ക് തങ്ങൾ വഴങ്ങുമെന്ന് കരുതേണ്ടെന്നും കൂട്ടിച്ചേർത്തു.ലെബനനിലെ പത്തുദിന വെടിനിർത്തൽ നിലവിൽവന്നതോടെ വെള്ളിയാഴ്ച തുറന്നുകൊടുത്ത ഹോർമുസ് കടലിടുക്ക് മണിക്കൂറുകൾക്കുള്ളിൽ ഇറാൻ വീണ്ടും അടച്ചിരുന്നു. ഇറാന്റെ തുറമുഖങ്ങൾക്ക് ചുറ്റും ഏർപ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിൻവലിക്കാൻ യുഎസ് തയ്യാറാകാത്തതിനെ തുടർന്നായിരുന്നു ഇറാന്റെ നടപടി. വെടിനിർത്തൽ കരാർ യുഎസ് ലംഘിച്ചുവെന്നും ഇറാൻ ആരോപിച്ചു. ഇറാനിലേക്കും തിരിച്ചുമുള്ള കപ്പലുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകുന്നതുവരെ ഈ സ്ഥിതി തുടരുമെന്നാണ് ഇറാന്റെ നിലപാട്.അതേസമയം, പാകിസ്താൻ സൈനിക മേധാവിയുടെ മധ്യസ്ഥതയിൽ യുഎസ് മുന്നോട്ടുവെച്ച പുതിയ നിർദേശങ്ങൾ ഇറാൻ പരിശോധിച്ചുവരികയാണ്. എങ്കിലും തങ്ങളുടെ ദേശീയ താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചിട്ടുണ്ട്.ഇറാനുമായുള്ള ആണവ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളിൽ 100 ശതമാനം പൂർണമായ ഒരു ഉടമ്പടി ഉണ്ടാകുന്നതുവരെ ഇറാന്റെ കപ്പലുകൾക്ക് മേലുള്ള ഉപരോധം തുടരുമെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.


Source link

Back to top button