LATEST
കപ്പലുകൾ കത്തിച്ച് ഇറാൻ പ്രതികാരം

ടെഹ്റാൻ: യുദ്ധം ജയിച്ചെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശവാദം മുഴക്കവേ, അമേരിക്കൻ എണ്ണ ടാങ്കർ അടക്കം മൂന്ന് കപ്പലുകൾ കത്തിച്ച് ഇറാൻ തിരിച്ചടിച്ചു.ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. മാർഷൽ ഐലൻഡ്സ് പതാക വഹിക്കുന്ന, ‘സേഫ് സീ വിഷ്ണു” എന്ന കപ്പലിലെ നാവികനാണ് കൊല്ലപ്പെട്ടത്. മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമം തുടങ്ങി. ക്യാപ്റ്റൻ അടക്കം മറ്റ് 15 ഇന്ത്യക്കാരെയും 12 ഫിലിപ്പീൻസ് ജീവനക്കാരെയും ഇറാക്ക് കോസ്റ്റ് ഗാർഡ് രക്ഷിച്ചു. അമേരിക്കൻ കമ്പനിയായ സേഫ് സീ ട്രാൻസ്പോർട്ടിന്റേതാണ് കപ്പൽ.ആക്രമണം തുടരുമെന്നും ശത്രുക്കളെ സമ്മർദ്ദത്തിലാക്കാൻ ഹോർമുസ് കടലിടുക്ക് അടഞ്ഞു തന്നെ കിടക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് മൊജ്തബാ ഖമനേയി പ്രഖ്യാപിച്ചു. കപ്പലുകൾക്ക് അകമ്പടി നൽകുമെന്ന നിലപാടിൽ നിന്ന് യു.എസ് പിൻമാറി.
Source link


