test del 5 copy of del 3
‘ഹോട്ടൽ പാർട്ടിയിൽ പിടിച്ചത് മഞ്ഞുമലയുടെ ഒരറ്റം’, ലഹരിയിൽ ‘ഹൈ’ ആയി കൊച്ചി

കൊച്ചി ∙ കഴിഞ്ഞ വർഷം ജൂലൈയിൽ അന്വേഷണ ഏജൻസികളുടെ വലയിൽ ബ്രസീലിയൻ ദമ്പതികൾ കുടുങ്ങി. സാവോപോളോയിൽ നിന്ന് കൊച്ചിയിലെത്തി മറ്റൊരു വിമാനത്തിൽ തിരുവനന്തപുരത്തേക്ക് പോകാൻ ശ്രമിക്കുമ്പോഴാണ് ബ്രൂണ ഗബ്രിയേൽ റോഡ്രിഗ്സ്, ഭാര്യ ലൂക്കാസ് ഡ സിൽവ ബാറ്റിസ്റ്റ എന്നിവർ പിടിയിലാകുന്നത്. രണ്ടുപേരുടേയും വയറ്റിൽ ഉണ്ടായിരുന്നത് 1.67 കിലോഗ്രാം വരുന്ന 163 കൊക്കെയ്ൻ ഗുളികകൾ. ഇതിന്റെ വിപണി വില 16 കോടി രൂപ. സംസ്ഥാന അതിര്‍ത്തി കടന്ന് എത്തുന്ന എംഡിഎംഎ അടക്കമുള്ള രാസലഹരികൾ മാത്രമല്ല, വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന മാരക ലഹരികളുടെയും കടത്തു താവളമായി കൊച്ചി മാറുന്നതിന്റെ ഉദാഹരണമാണിത്. സമൂഹത്തിലെ ഉന്നത ശ്രേണികളിലുള്ളവരിലേക്ക് ആഗ്രഹിക്കുന്ന ലഹരി വലിയ ബുദ്ധിമുട്ടില്ലാതെ എത്തുന്നു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്ന മറ്റൊരു കാര്യം. അതിന്റെ ഒടുവിലത്തെ ഉദാഹരണമായിരുന്നു കടവന്ത്രയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഇവന്റ് മാനേജ്മെന്റ് കമ്പനി ഉടമയും ഡോക്ടറും അഭിഭാഷകനുമടങ്ങുന്ന എട്ടംഗം സംഘം അടുത്തിടെ പിടിയിലായ സംഭവം. ഇതിന്റെ പിന്നിലും തെളിയുന്നത് വിദേശബന്ധമാണ്.എംഡിഎംഎ ആയിരുന്നു കൊച്ചിയിലെ മാരക രാസലഹരി എന്നു കണക്കാക്കി ഇതു കടത്തുന്നത് തടയാൻ അധികൃതർ ഒട്ടേറെ ശ്രമം നടത്തിയിരുന്നു. എന്നാൽ ലഹരി കടത്തുന്നവർ സ്വീകരിക്കുന്ന മാർഗങ്ങൾ ചിലപ്പോള്‍ ഇതിനെയൊക്കെ കവച്ചു വയ്ക്കുന്നു. ഇന്ന് അങ്കമാലിയിൽ 557 ഗ്രാം എംഡിഎംഎയുമായി ഫോർട്ട്കൊച്ചി സ്വദേശികളായ രണ്ടു പേർ പിടിയിലായ സംഭവം തന്നെ ഡാൻസാഫ് സംഘം ചൂണ്ടിക്കാട്ടുന്നു. ബെംഗളരൂവിൽ നിന്ന് ചെറിയ കവറുകളിലാക്കി ബൈക്കുകളിലാണ് മുഹമ്മദ് മുഹ്സിൻ, മുഹമ്മദ് സാഹിൽ എന്നിവർ അങ്കമാലിക്കടുത്ത വാണിയംപാറ വരെ എത്തിയത്. തുടർന്ന് ബൈക്ക് ഇവിടെ ഉപേക്ഷിച്ച േശഷം കാക്കനാട്ടേക്ക് ഊബർ ബുക്ക് ചെയ്ത് സഞ്ചരിക്കുമ്പോഴായിരുന്നു ഇവർ പിടിയിലായത്. ഇന്ന് എംഡിഎംഎയും അത് കടത്തുന്നവരും ചെറുമീനുകളായി മാറിയെന്നും കൊച്ചി ഇപ്പോൾ ‘ഹൈ’ ആണെന്നുമാണ് അന്വേഷകരിലൊരാൾ പറഞ്ഞത്.
Source link


