CINEMA
ഹൈദരാബാദിൽ പുനർജ്ജനിച്ച് കാശി, വാരാണാസിക്ക് ബ്രഹ്മാണ്ഡ സെറ്റ്

ബാഹുബലിക്കും ആർ.ആർ. ആറിനുശേഷം എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന വാരാണസി എന്ന ചിത്രത്തിനുവേണ്ടി ഹൈദരബാദിൽ ’വാരാണസി” നഗരത്തിന്റെ ബ്രഹ്മാണ്ഡ സെറ്റ് . ഏകദേശം 700 അടി നീളത്തിലും 400 അടി വീതിയയിലും ആണ് കൂറ്രൻ സെറ്റ്.
യഥാർത്ഥ നഗരത്തിന്റെ 70ശതമാനമാണ് പകർത്തിയിരിക്കുന്നത്. വാരാണസിയിലെ വീഥിയും വിശ്വനാഥ ക്ഷേത്രവും ഘാട്ടുകളും ഹൈദരാബാദിലെ വലിയ സെറ്റിൽ പുനഃസൃഷ്ടിച്ചത് കണ്ട് പലരും അമ്പരന്നു. 48കോടി രൂപ ചിലവഴിച്ചാണ് ഇന്ത്യയിലെ മികച്ച കലാസംവിധാകരിൽ ഒരാളായ സാബു സിറിൾ വാരാണസി പുനസൃഷ്ടിച്ചത്.
രാജമാലിയുടെ സ്വപ്ന പദ്ധതിയായ വാരാണസി ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തിരക്കറിയതുമായ നഗരങ്ങളിലൊന്നായ കാശിയിൽ ചിത്രീകരിക്കുക അസാധ്യമാണ് .മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമായ വാരാണസി അടുത്ത വർഷം ഏപ്രിൽ 27ന് തിയേറ്ററിൽ എത്തും. മഹേഷ് ബാബു ആദ്യമായി പുരാണ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കൂടി ആണ് .രുദ്ര എന്നകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.
മന്ദാകിനി എന്ന കഥാപാത്രമായി പ്രിയങ്ക ചോപ്രയും കുംഭ എന്ന പ്രതിനായകനായി പൃഥ്വിരാജും എത്തുന്നു.ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ എന്ന ഖ്യാതി നേടിയ വാരാണസി 1300 കോടി ബഡ്ജറ്റിലാണ് ഒരുങ്ങുന്നത്. ശ്രീദുർഗ്ഗ ആർട്സ് , ഷോവിങ് ബിസിനസ് എന്നീ ബാനറിൽ കെ.എൽ. നാരായണ, എസ്.എസ് കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം.
വാരാണസിയുടെ സംഗീത സംവിധാനം എം.എം. കീരവാണി ആണ് . എസ്.എസ്. രാജമൗലിയുടെ പിതാവ് വി. വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ.
Source link


